ഒളിംപിക്‌സ് ഇന്ത്യയില്‍ വരുമെന്നു പറയുന്നത് സ്വപ്‌നമല്ല, മോദിയുടെ കല്‍പന: സുരേഷ് ഗോപി

ഒളിംപിക്‌സിന് രാജ്യം ഒരുങ്ങുമ്പോള്‍ കേരളം എത്ര സജ്ജരാണ്?
 Union Minister of State Suresh Gopi in local body election campaign
Union Minister of State Suresh Gopi in local body election campaign
Updated on
1 min read

കൊല്ലം: ഇന്ത്യ ഒളിംപിക്‌സ് വേദിയാകുമ്പോള്‍ കേരളവും അതിന്റെ ഭാഗമാകുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗമവും വികസനരേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഒളിംപിക്‌സ് ഇന്ത്യയില്‍ വരുമെന്ന് പറയുന്നത് സ്വപ്നമല്ല. അത് മോദിയുടെ കല്‍പനയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

 Union Minister of State Suresh Gopi in local body election campaign
ജയകുമാറിന്‍റേത് ഇരട്ടപ്പദവി: ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്ത് അയോഗ്യനാക്കണം, ബി അശോക് കോടതിയില്‍

2040 ലെ ഒളിംപിക്‌സിന് ഇന്ത്യ വേദിയാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്ത് ഒളിംപിക്‌സ് നടക്കുമ്പോള്‍ ഗുജറാത്തിലും യുപിയിലും മഹാരാഷ്ട്രയിലും ബെംഗളൂരുവിലും മാത്രം ഒതുങ്ങിയാല്‍ മതിയോ, കേരളവും വേദിയാകേണ്ടേ എന്ന ചോദ്യവും കേന്ദ്രമന്ത്രി ഉയര്‍ത്തി. ഒളിംപിക്‌സിന് രാജ്യം ഒരുങ്ങുമ്പോള്‍ കേരളം എത്ര സജ്ജരാണ്? എന്താണ് കൊല്ലം ഒരുക്കിയിട്ടിരിക്കുന്നത്. ഉന്നതരായ കളിക്കാര്‍ ഇറങ്ങിയ കൊല്ലത്തെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. സമൂഹമാധ്യമത്തിലൂടെയാണ് അതിന്റെ അവസ്ഥ കണ്ടത് സുരേഷ് ഗോപി പറഞ്ഞു.

 Union Minister of State Suresh Gopi in local body election campaign
ലൈംഗിക മനോരോഗിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, സത്യം അവനെ വെറുതെ വിടില്ല: താര ടോജോ

സ്റ്റേഡിയത്തിന്റെ നിലവിലെ സാഹചര്യം നേരിട്ട് കാണാന്‍ വയ്യ. സിന്തറ്റിക് ട്രാക്ക് വന്നു എന്നതല്ലാതെ എന്താണ് അവിടെ നടന്നത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് കൊല്ലത്തെ ഭരണകൂടങ്ങള്‍ക്ക് ഉയരാന്‍ സാധിച്ചില്ല. റെയില്‍വെ സ്റ്റേഷന്‍, ബൈപ്പാസ് വികസനങ്ങള്‍ മോദിയുടെയും ഗഡ്കരിയുടേയും നേട്ടമാണ്. ഇതെല്ലാം ജനങ്ങളുടെ പണം കൊണ്ടാണ് നിര്‍മിക്കുന്നത്. അല്ലാതെ മോദിയുടെയോ പിണറായി വിജയന്റെയോ വി ഡി സതീശന്റെയോ വീട്ടില്‍ നിന്നല്ല. കൊല്ലത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കഴിഞ്ഞ 30 വര്‍ഷം ഭരിച്ചവരെ ചോദ്യം ചെയ്താല്‍ പോര. നിഷ്‌കാസനം ചെയ്യണം. മോദിയുടെ നന്മ കൊല്ലത്തും വരുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി വലിയ നേട്ടം സ്വന്തമാക്കുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. നേമത്തടക്കം തിരുവനന്തപുരത്ത് 4 സീറ്റുകള്‍ പിടിക്കും. നേമത്തെ സീറ്റ് ജനങ്ങള്‍ ബിജെപിക്കു തിരികെ നല്‍കും. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ വിജയിക്കും. അടുത്ത 6 മാസത്തിനുള്ളില്‍ ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരുമെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു.

Summary

Union Minister of State Suresh Gopi in local body election campaign.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com