സിവില്‍ സര്‍വീസ് പരീക്ഷ ഞായറാഴ്ച; കേരളത്തില്‍ മൂന്ന് നഗരങ്ങളില്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ( മെയ് 25)
UPSC CSE Prelims 2025
സിവില്‍ സര്‍വീസ് പരീക്ഷ ഞായറാഴ്ചപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ( മെയ് 25). കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ചക്കുശേഷം 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും കേരള സര്‍ക്കാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.

പരീക്ഷയില്‍ രണ്ട് ഒബ്ജക്ടീവ്-ടൈപ്പ് പേപ്പറുകള്‍ ഉള്‍പ്പെടുന്നു. ജനറല്‍ സ്റ്റഡീസ് (GS) പേപ്പര്‍ 1, സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (CSAT), പേപ്പര്‍ 2 എന്നിങ്ങനെയാണ് രണ്ട് പരീക്ഷകള്‍. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്ര മീമാംസ, സാമ്പത്തികശാസ്ത്രം, കറന്റ് അഫയേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ അറിവ് ആണ് പേപ്പര്‍ വണ്‍ വിലയിരുത്തുന്നത്. മറുവശത്ത്, സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ലോജിക്കല്‍ റീസണിങ്, വിശകലന കഴിവുകള്‍ എന്നിവ പരിശോധിക്കുന്നു.

യുപിഎസ് സി ഔദ്യോഗിക വെബ്സൈറ്റായ upsconline.gov.in-ല്‍ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷകര്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ മുന്‍കൂട്ടി എടുത്ത് പ്രിന്റ് ചെയ്യേണ്ടതുണ്ട്.അന്തിമ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതുവരെ ഇ-അഡ്മിറ്റ് കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന 'പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍' ഉദ്യോഗാര്‍ത്ഥികള്‍ നന്നായി മനസിലാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷാ വേദിയിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും

ആദ്യത്തെ സെഷന് രാവിലെ 9 മണിക്കും ഉച്ചകഴിഞ്ഞുള്ള സെഷന് ഉച്ചയ്ക്ക് 2 മണിക്കുമുള്ളില്‍ പരീക്ഷാഹാളില്‍ കയറണം.

ഗേറ്റ് അടച്ചതിനുശേഷം ഒരു ഉദ്യോഗാര്‍ഥിക്കും പ്രവേശനം അനുവദിക്കില്ല.

ഇ-അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വേദി ഒഴികെയുള്ള മറ്റൊരു വേദിയിലും പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ അനുവദിക്കില്ല

പ്രിന്റ് ചെയ്ത അഡ്മിറ്റ് കാര്‍ഡിനൊപ്പം സാധുവായ ഒരു ഫോട്ടോ ഐഡി (ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്) കരുതുക

മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, പഠന സാമഗ്രികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളിനുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ മാന്യമായി വസ്ത്രം ധരിക്കാനും പരീക്ഷാ വേദിയിലേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു.

രജിസ്‌ട്രേഷന്‍ ഐഡി (RID) മറന്നുപോയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്, അവരുടെ ഇ-മെയില്‍ ഐഡിയും ജനനത്തീയതിയും ഉപയോഗിച്ച് വീണ്ടെടുക്കുന്നതിന് UPSC പോര്‍ട്ടലില്‍ 'Forgot RID' ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com