

ന്യൂഡല്‍ഹി: ഗണപതി മിത്താണെന്ന് പറയുന്ന ഷംസീറിന്റെ അതേവാചകം മറ്റൊരു രൂപത്തില്‍ പറയുകയാണ് തമിഴ്‌നാട്ടിലെ ജൂനിയര്‍ സ്റ്റാലിന്‍ ചെയ്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇത് ഒരു ഒറ്റപ്പെട്ട പരാമര്‍ശമല്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച് അധികാരവും അഴിമതിയും കുടുംബവാഴ്ചയും പതിറ്റാണ്ടുകളായി നടത്തുന്ന ആളുകള്‍ക്ക് പലതരത്തിലുള്ള വികലമായ ധാരണകളുണ്ടാകും. ഗണപതി മിത്താണെന്ന് പ്രചരിപ്പിക്കുന്നവരും ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്ന പിണറായി വിജയന്റെ നിലപാടും ഇതെല്ലാം കൂട്ടിവായിക്കേണ്ടതുണ്ട്. രാജ്യവ്യാപകമായി ഈ നാടിന്റെ സംസ്‌കാരത്തിനെതിരായി നിലപാട് എടുക്കുക എന്നത് ഇന്ത്യ മൂന്നണിയുടെ നിലപാടാണ് ആണോ?. ഇക്കാര്യത്തില്‍ വിഡി സതീശന്റെയും കെ സുധാകരന്റെയും നിലപാട് ഇതുതന്നെയാണോ?. കേരളത്തില്‍ നിന്ന് എംപിയായിട്ടുള്ള രാഹുല്‍ ഗാന്ധി ഇടയ്ക്ക് പൂണൂല്‍ ഇടുകയും ക്ഷേത്രങ്ങളില്‍ കയറി ഇറങ്ങുകയും ഒക്കെ ചെയ്യകുയാണ്. അദ്ദേഹത്തിനും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായമാണോ എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളുകയും നാനാത്വത്തില്‍ ഏകത്വത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നതാണ് സനാതനധര്‍മം. സനാതനധര്‍മികളായിട്ടുള്ള ഈ നാട്ടിലെ ഭരണാധികാരികള്‍ കാണിച്ച വിശാലഹൃദയം കാരണം ഇവിടേക്ക് വന്ന എല്ലാവരെയും സ്വീകരിച്ചതിന്റെ ഫലമാണ് ഈ നാട് വൈവിധ്യങ്ങളുടെ നാടായത്. വിവിധ മതങ്ങളിലുള്ള ആളുകള്‍ക്ക് മതപ്രചാരണം നടത്താനും ആരാധാനലയങ്ങള്‍ സ്ഥാപിക്കാനും ഒക്കെ അനുവാദം നല്‍കിയത് സനാതനധര്‍മികളാണ്. ഒരു പീഡ ഉറുമ്പിനും വരുത്തരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞതും ഇതേ സനാതനധര്‍മ്മത്തിന്റെ ആശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മുരളീധരന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
