'സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയുടേത് രാഷ്ട്രീയ ഇടപെടല്‍'

എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഐക്യത്തിന് സ്വാതന്ത്ര്യം ഉണ്ടെന്നും അതില്‍ ഇടപെടാന്‍ നമുക്കെന്ത് അവകാശമെന്നും വി എന്‍ വാസവന്‍
VN VASAVAN
വി എന്‍ വാസവന്‍/ഫയല്‍File
Updated on
1 min read

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്നത് രാഷ്ട്രീയ ഇടപെടലെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കോടതി സംതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളും സംതൃപ്തരാണ്. ഇ ഡിയുടേത് രാഷ്ട്രീയ ഇടപെടലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല. എസ്ഐടി അന്വേഷണത്തിനിടെ മറ്റൊരു അന്വേഷണം വരുന്നതില്‍ ദുരുദ്ദേശം സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

VN VASAVAN
ജേക്കബ് തോമസ് പ്രതിയായ കേസില്‍ തെറ്റായ വിവരം നല്‍കി; കേന്ദ്രത്തിന് പിഴയിട്ട് സുപ്രീംകോടതി

എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഐക്യത്തിന് സ്വാതന്ത്ര്യം ഉണ്ടെന്നും അതില്‍ ഇടപെടാന്‍ നമുക്കെന്ത് അവകാശമെന്നും വി എന്‍ വാസവന്‍ ചോദിച്ചു. യോജിച്ച് മുന്നോട്ട് പോകുന്നതില്‍ അതത് സംഘടനകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം ഉണ്ട്. അതിലൊന്നും ഇടപെടാന്‍ പാര്‍ട്ടിക്ക് അധികാരമോ അവകാശമോ ഇല്ല. മതം പാര്‍ട്ടിയിലോ പാര്‍ട്ടി മതത്തിലോ ഇടപെടാന്‍ പാടില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

VN VASAVAN
റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച; നിരീക്ഷണ മേഖലയില്‍ നിന്ന് കവര്‍ന്നത് 73 പവന്‍

കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിളിച്ച പത്രസമ്മേളനത്തിനിടെ വി എന്‍ വാസവന്റെ ഫോണ്‍ വന്നതും ചര്‍ച്ചയായിരുന്നു. പത്രസമ്മേളനം നടക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കൊട്ടാരക്കരയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചത് അറിയിക്കാനാണ് താന്‍ വിളിച്ചതെന്നും വി എന്‍ വാസവന്‍ വിശദീകരിച്ചു.

Summary

V N Vasavan share the phone call to G sukumaran Nair during press meet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com