

തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബയെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടെ, വിദ്യാര്‍ഥികള്‍ സൂംബ ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടയ്ക്കല്‍, ചങ്കുവെട്ടി പിഎംഎസ്എപിടിഎം എല്‍പി സ്‌കൂളിലെ കുട്ടികളുടെ സൂംബ പരിശീലന ദൃശ്യങ്ങളാണ് മന്ത്രി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍ സൂംബ ചെയ്യുന്നതെന്നും അല്‍പ്പ വസ്ത്രം ധരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
ആര്‍ടിഇ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല. കോണ്ടക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ധ്യാപകന് ബാധ്യത ഉണ്ട്. ആരും കുട്ടികളോട് അല്‍പ്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക ഇനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമായ വിഷം സമൂഹത്തില്‍ കലര്‍ത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നല്‍കുകയും ചെയ്യും.
സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമം ആണ്. സ്‌കൂളില്‍ കുട്ടികള്‍ യൂണിഫോമില്‍ ആണ് ചെയ്യുന്നത്. ആര്‍ടിഇ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍കള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല. കോണ്ടക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ധ്യാപകന് ബാധ്യത ഉണ്ട്. ആരും കുട്ടികളോട് അല്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. കോട്ടയ്ക്കല്‍, ചങ്കുവെട്ടി പിഎംഎസ്എപിടിഎം എല്‍പി സ്‌കൂളിലെ കുട്ടികളുടെ സൂംബ പരിശീലന ദൃശ്യങ്ങള്‍ പങ്കുവെക്കുന്നു...
Education Minister V Sivankutty shared a video of students doing Zumba in schools.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
