അറസ്റ്റിലായ പ്രതി
അറസ്റ്റിലായ പ്രതി

വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

ദിവസങ്ങള്‍ക്ക് മുന്‍പാണ് വടകര മാര്‍ക്കറ്റ് റോഡില്‍ സ്വന്തം പലചരക്ക് കടയ്ക്കുള്ളില്‍ വ്യാപാരി രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Published on

കോഴിക്കോട്:വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വടകര മാര്‍ക്കറ്റ് റോഡില്‍ സ്വന്തം പലചരക്ക് കടയ്ക്കുള്ളില്‍ വ്യാപാരി രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു.

രാജന്റെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും പ്രതി കൈക്കലാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com