ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വൈക്കത്തഷ്ടമി ഇന്ന് ; അഷ്ടമി ദർശനത്തിന് ആയിരങ്ങൾ

അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം
Published on

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം ആരംഭിച്ചു. ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദർശനം. അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം. 

രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്. ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.

ബുധനാഴ്ച പുലർച്ചെ രണ്ടിന് വർണാഭമായ അഷ്ടമിവിളക്ക് നടക്കും. 3:30-നും 4:30-നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും. നാളെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

തിരുവൈക്കത്തപ്പൻ്റെ പരമഭക്തനായ വ്യാഘ്രപാദ മഹർഷിക്ക് മഹാദേവൻ മംഗള ദർശനം നൽകിയ പുണ്യദിവസമാണ് വൈക്കത്തഷ്ടമി എന്നാണ് വിശ്വാസം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com