വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്

തോട്ടംതൊഴിലാളികള്‍ ബഹളം വെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞു
boy injured in leopard attack
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍
Updated on
1 min read

തൃശൂര്‍/ ചാലക്കുടി: വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം. അപ്പര്‍പറളിയില്‍ തോട്ടംതൊഴിലാളികളായ ഗുരുസ്വാമി - നാഗജ്യോതി ദമ്പതികളുടെ മകന്‍ ഭീഷിതനാണ് ആക്രമണത്തിന് ഇരയായത്.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ചാടിവീണ് പിടികൂടുകയും 15 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. പുലി കുട്ടിയെ ആക്രമിക്കുന്നത് കണ്ട് അമ്മ നാഗജ്യോതി നിലവിളിച്ചതിനെത്തുടര്‍ന്ന്, ഓടിയെത്തിയ മറ്റ് തോട്ടംതൊഴിലാളികള്‍ ബഹളം വെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പുലിയുടെ ആക്രമണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നതെന്നും നാട്ടുകാര്‍ ആശങ്ക പറഞ്ഞു.

boy injured in leopard attack
കാട്ടാനക്കലിയുടെ ഒടുവിലത്തെ ഇരയായി ശിവകുമാർ: രണ്ടര വർഷത്തിനിടെ ഇടുക്കിയിൽ പൊലിഞ്ഞത് 14 ജീവനുകൾ; നോക്കുകുത്തിയായി വനംവകുപ്പ്
boy injured in leopard attack
കളിച്ചുകൊണ്ടിരുന്ന 11കാരന്റെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു
boy injured in leopard attack
പാലക്കാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിയ ആളുടെ പിതാവിനു നേരെ തെരുവുനായ ആക്രമണം
Summary

5-Year-Old Boy Attacked by Leopard While Playing Outside Home in Valparai; Severely Injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com