വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍
Scissors stuck in stomach at vandanam medical college incident
വയറ്റില്‍ കത്രിക കുടുങ്ങിയ ദൃശ്യം
Updated on
1 min read

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഡോക്ടര്‍ ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഉള്‍പ്പെട്ട നഴ്‌സ് ആണ് ധന്യ.

Scissors stuck in stomach at vandanam medical college incident
കവടിയാറില്‍ നിന്ന് തുടങ്ങിയ രാജകീയ യാത്ര; മലയാളിയുടെ സ്വന്തം 'ആനവണ്ടി'ക്ക് 88-ാം പിറന്നാള്‍

2021 മെയ് 12നാണ് പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫ് ശസ്ത്രക്രിയ നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയിലെ വീഴ്ച കാരണം ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീതയുടെ നിര്‍ദേശം.

അതേസമയം ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

Scissors stuck in stomach at vandanam medical college incident
ആതവനാട് അപകടം: ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ക്ലീനര്‍ മരിച്ചു
Summary

Scissors stuck in stomach at vandanam medical college incident, Doctor and nurse suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Patient dies after injection; Malayali nurse and doctor severely punished in Saudi Arabia
വോസിന്യയുടെ സേവ്
Reejith
Mohanlal, Antony Perumbavoor, Dileesh Pothan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com