കത്രിക വയറിനുള്ളില്‍ 50 കൊല്ലം ഇരുന്നാലും കുഴപ്പമില്ല, ഇപ്പോള്‍ വെച്ചതിന് എന്താണ് തെളിവ് ?: ഡോക്ടര്‍ ലളിതാംബിക

'ഇനി കെമിക്കല്‍ ടെസ്റ്റ് നടത്തി ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും'
Usha, Dr. Lalithambika
Usha, Dr. Lalithambika
Updated on
1 min read

ആലപ്പുഴ: കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക. 50 വര്‍ഷം കഴിഞ്ഞാലും ഒരു പ്രശ്‌നവുമില്ല. ഇതു വയറ്റില്‍ വെച്ചതുകൊണ്ട് ഒന്നും അറിയത്തില്ല. ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം. ഇപ്പോള്‍ വെച്ചതാണെന്നതിന് ഒരു തെളിവുമില്ല എന്നും ഡോക്ടര്‍ ലളിതാംബിക പറഞ്ഞു. താനല്ല ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.

Usha, Dr. Lalithambika
വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആവശ്യമെങ്കില്‍ ഉടന്‍ ശസ്ത്രക്രിയ

ഇനി കെമിക്കല്‍ ടെസ്റ്റ് നടത്തി ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും. ഇപ്പോഴുണ്ടായത് യൂറിനറി സ്‌റ്റോണിന്റെ സിംപ്റ്റമാണ്. ഈ ഉപകരണം 20 കൊല്ലം ഇരുന്നാലും അറിയണമെന്നില്ല. അല്ലെങ്കില്‍ അത് കുടലില്‍ തുളച്ചു കയറണം. അങ്ങനെയൊന്നും കയറിയിട്ടില്ല. വെര്‍ട്ടിക്കല്‍ ആയിട്ടിരിക്കുന്ന എക്‌സ്‌റേയാണ് കണ്ടത്. താന്‍ ചെയ്ത ശസ്ത്രക്രിയ അല്ലെന്ന് ഉറപ്പാണെന്നും ഡോക്ടര്‍ ലളിതാംബിക പറയുന്നു.

താന്‍ റിട്ടയര്‍ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആ സംഭവം. ആ സമയത്ത് മൂന്നര കിലോയുള്ള ട്യൂമര്‍ താന്‍ എടുത്തിട്ടില്ല. ഇന്നു രാവിലെ റെക്കോര്‍ഡ് റൂം തുറന്ന് കേസ് ഷീറ്റ് എടുത്ത് പരിശോധിക്കുമ്പോള്‍ ആരാണ് ചെയ്തതെന്ന് അറിയാം. അവര്‍ക്ക് സ്വാഭാവികമായും അതിന്റെ റെസ്‌പോണ്‍സിബിലിറ്റി ഉണ്ട്. ഉപകരണം വയറിനുള്ളില്‍ വെച്ചത് ശരിയാണെന്ന് താന്‍ പറയുന്നില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Usha, Dr. Lalithambika
'വീട്ടമ്മയുടെ ദുരവസ്ഥ ഞെട്ടിക്കുന്നത്; ആരോഗ്യ മേഖലയുടെ കുറ്റകരമായ അനാസ്ഥയുടെ മറ്റൊരു ഇര'

രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് കോവിഡ് കാലത്ത് കഷ്ടപ്പെട്ട് ശസ്ത്രക്രിയ ചെയ്തത്. ഇപ്പോള്‍ ചെയ്തവര്‍ക്ക് അതു പാരയായിയെന്ന് ഡോക്ടര്‍ പറഞ്ഞു. ഉപകരണങ്ങളുടെ കണക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. ശരിക്കും ഒരു ബോര്‍ഡ് വെച്ച് എത്ര ഇന്‍സ്ട്രമെന്റ്‌സ് ഉണ്ടെന്ന് ഫ്‌ലോര്‍ നഴ്‌സ് എഴുതണം. എന്നാല്‍ അങ്ങനെയൊരു തസ്തിക നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. അങ്ങനെ എഴുതിയിരുന്നെങ്കില്‍ ഡോക്ടര്‍ക്ക് പരിശോധിക്കാന്‍ കഴിയുമായിരുന്നു. ഇനിയെങ്കിലും അത്തരം സിസ്റ്റം ഉണ്ടാകണമെന്ന് ഡോക്ടര്‍ ലളിതാംബിക ആവശ്യപ്പെട്ടു.

Summary

Doctor Lalithambika says there is nothing wrong with the scissors staying in the stomach for five years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com