തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെന്‍ഷന്‍ കൊടുത്താല്‍ കമ്മീഷന് പരാതി നല്‍കും; കെസി വേണുഗോപാലിനെ പിന്തുണച്ച് വിഡി സതീശന്‍

എല്‍ഡിഎഫ് പ്രചാരണം ഇവിടെ നയിക്കുന്നത് സിപിഎം നേതാവ് എ വിജയരാഘവനാണ്. മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് ഒരുഡസനിലേറെ തവണയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.
vd satheesan against pinarayi vijayan
V D Satheesan
Updated on
1 min read

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan). പാവപ്പെട്ടവര്‍ പെന്‍ഷന്‍ തുകയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍ അതുകൊടുക്കരുതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ആകുമോ?. എന്നാല്‍ പാവപ്പെട്ടവന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് ചൂണ്ടിക്കാണിക്കുമെന്നും സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലക്കാരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നിരന്തരം അധിക്ഷേപിക്കുകയാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പെന്‍ഷന്‍ കാര്യത്തില്‍ കെസി വേണുഗോപാല്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുന്നത് ശരിയായ രീതിയാണോ. അതല്ലേ കെസി വേണുഗോപാല്‍ ചോദിച്ചത്. അതില്‍ എന്താണ് തെറ്റ്. മറ്റൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ സിപിഎം നേതാക്കള്‍ കെസിയുടെ പ്രസ്താവന വളച്ചൊടിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

എല്‍ഡിഎഫ് പ്രചാരണം ഇവിടെ നയിക്കുന്നത് സിപിഎം നേതാവ് എ വിജയരാഘവനാണ്. മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് ഒരുഡസനിലേറെ തവണയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. പ്രിയങ്ക ഗാന്ധി വന്‍വിജയം നേടിയത് വര്‍ഗീയ വാദികള്‍ വോട്ട് നല്‍കിയിട്ടാണെന്നാണ് സിപിഎം നേതാവ് പറഞ്ഞത്. വിജയരാഘവന്‍ ആ വാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു. നിലമ്പൂരില്‍ 95000ലധികം വോട്ടാണ് പ്രിയങ്കയ്ക്ക് കിട്ടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 29,000 വോട്ടുകളും. പ്രിയങ്കക്ക് വോട്ടുചെയ്ത എല്ലാവരും തീവ്രവാദികളാണോ? മലപ്പുറത്തെ കുറിച്ച്, ലീഗ് നേതാക്കളെ കുറിച്ച്, ദേശീയപാത സമരങ്ങളെ കുറിച്ച്, പാണക്കാട് തങ്ങളെ കുറിച്ച് പറഞ്ഞതില്‍ സിപിഎം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ?. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞ അതേകാര്യം മറ്റൊരുതരത്തില്‍ സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

ആശാവര്‍ക്കര്‍മാരെയും അവരുടെ കുടുംബത്തെയും പട്ടിക്കിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരമായി മനസിന്റെ ഉടമയാണ് ഈ സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ സമരം ചെയ്യന്നവര്‍ രാജ്യദ്രോഹികളാണെന്ന മോദിയുടെ മറ്റൊരുരീതിയാണ് പിണറായി വിജയന്റെത്. മുതലാളിത്തമനോഭാവത്തോടെ സമരം ചെയ്യുന്നവരെ നോക്കിക്കാണരുതെന്നും സതീശന്‍ പറഞ്ഞു.

ഹൈവേനിര്‍മാണത്തില്‍ വ്യാപകക്രമക്കേട് നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്. ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നത്. ദേശീയപാത നിര്‍മിതികള്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. ഈ ക്രമക്കേടിന് ആരാണ് ഉത്തരവാദി. ഇതില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ കേരള സര്‍ക്കാരിന് പരാതിയില്ലേയെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും സതീശന്‍ പറഞ്ഞു.

സിപിഎമ്മിനെ സഹായിക്കാനാണ് ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. പിന്നീട് വിവാദമായതോടെ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു. ബിജെപിക്കാര്‍ക്ക് പോലും അറിയില്ല അവരുടെ സ്ഥാനാര്‍ഥിയെയെന്നും സതീശന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com