'കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു, വെണ്ണ കൊണ്ട് തുലാഭാരം'; മുഖ്യമന്ത്രി വി ഡി സതീശന്‍ ഗുരുവായൂരില്‍

VD Satheesan becomes the first Kerala CM to visit Guruvayur Temple
vd satheeshan guruvayur temple
Edited By:
Updated on
1 min read

ഗുരുവായൂര്‍: മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹമെത്തിയത്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു വരവേറ്റു.

VD Satheesan becomes the first Kerala CM to visit Guruvayur Temple
പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച; 'നമ്മുടെ കേരളം' ആപ്പിലും അറിയാം

മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വി ഡി സതീശന്‍ ഗുരുവായൂരിലെത്തിയത്. സോപാനത്തിനു മുന്‍പില്‍ വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം വാങ്ങി. ദര്‍ശനത്തിനു ശേഷം വെണ്ണയും തീര്‍ഥവും കൊണ്ട് തുലാഭാരവും നടത്തി. മാസത്തിലൊരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ശീലമാക്കിയ ഭക്തനാണ് വി ഡി സതീശന്‍. റെവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും വി ഡി സതീശന്‍ ദര്‍ശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ദേവസ്വം കമ്മീഷണര്‍ എം മനോജ്കുമാര്‍, ക്ഷേത്രം മാനേജര്‍ വി എന്‍ ഹരിഹര ഭട്ട് എന്നാവരുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തില്‍ നെയ്യ് സമര്‍പ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മടങ്ങിയത്. ചെന്ത്രാപ്പിന്നി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജില്‍ വി ഡി സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി.

Summary

Kerala CM VD Satheesan visited Guruvayur Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com