'24 മണിക്കൂര്‍' ചോദ്യത്തോട് രോഷം പ്രകടിപ്പിച്ച് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല, നാളെയെന്ന് സണ്ണി ജോസഫ്

സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
VD Satheesan
VD Satheesanഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 24 മണിക്കൂര്‍ പിന്നിട്ട വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് രോഷം പ്രകടിപ്പിച്ചത്. 'തെറ്റായ വാര്‍ത്തകള്‍ നല്‍കി നിങ്ങളുടെ വിശ്വാസ്യത കളയരുത്'-അദ്ദേഹം പ്രതികരിച്ചു.

ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കിടയിലായിരുന്നു സതീശനോട് ഈ കാര്യം ചോദിച്ചത്. അതേസമയം, ഇന്ന് പട്ടികയുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. പട്ടിക നാളെ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്നും നാളെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

VD Satheesan
വി എസിന്റെ പിഎയായിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും; വി ഡി സതീശന്‍

ഡല്‍ഹിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി. നാളെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. ആദ്യഘട്ടത്തില്‍ 60 സ്ഥാനാര്‍ഥികളുടെ പട്ടികയുണ്ടാകുമെന്നാണ് സൂചന.

VD Satheesan
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഷാജി വേങ്ങരയിൽ? ലീ​ഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്
Summary

VD Satheesan expresses anger over '24 hours' question; Sunny Joseph says Congress candidate list tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com