

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുഴൽപ്പണക്കേസിൽ സുരേന്ദ്രനും മകനും രക്ഷപ്പെട്ടത് സിപിഎമ്മുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്ന് സതീശൻ ആരോപിച്ചു. കേസിൽ സുരേന്ദ്രന്റെ പേര് പുറത്തു വന്നിട്ടും അദ്ദേഹത്തെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. രാത്രി പിണറായിയുടെ കാലുപിടിക്കാൻ പോകുന്ന സുരേന്ദ്രനാണ് ഞങ്ങൾക്കെതിരെ പറയുന്നതെന്നും സതീശൻ ആരോപിച്ചു.
ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ പണം തട്ടിയെന്ന ആരോപണത്തിൽ വിഡി സതീശനെതിരെ നടപടിയെടുത്തില്ലെന്ന ആരോപണവുമായി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വലംകയ്യാണെന്നും അതുകൊണ്ടാണ് അന്വേഷണം നടക്കാത്തതെന്നും ആരോപിച്ചിരുന്നു. ഇതിൽ മറുപടി പറയുകയായിരുന്നു സതീശൻ.
ദേശീയതലത്തിൽ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നയമാണ് ബിജെപിയുടേത്. കേരളത്തിലെ സിപിഎം നേതാക്കളുടെ നയം കോൺഗ്രസ് വിരുദ്ധതയാണ്. ഇതു രണ്ടും കൂടിച്ചേരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒത്തുതീർപ്പുകൾ ഉണ്ടാവുന്നത്. രാത്രി പിണറായിയുടെ കാലുപിടിക്കാൻ പോകുന്ന സുരേന്ദ്രനാണ് ഞങ്ങൾക്കെതിരെ പറയുന്നത്. മാസപ്പടി വിവാദം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സുരേന്ദ്രന് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
മാത്യു കുഴൽനാടനെതിരെ അന്വേഷണം നടത്തുന്നതിനു മുൻപായി പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ ആരോപണം അന്വേഷിക്കണമെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. കുഴൽനാടനെവച്ചുനോക്കുമ്പോൾ സതീശൻ വലിയ തെറ്റാണ് ചെയ്തത്. എന്നിട്ടും സതീശന് മാത്രം ആനുകൂല്യം കിട്ടുന്നത് എങ്ങനെയാണെന്ന് സുരേന്ദ്രൻ ചോദിച്ചു. തനിക്കെതിരായ കേസ് അന്വേഷിക്കാൻ എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
