

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം(എസ്ഐആര്‍) കാരണമാണ് കേരളത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായതെന്ന സിജെപി ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വോട്ട് നിഷേധിച്ചെന്ന പരാതി കേരളത്തില്‍ എവിടെയും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തെ 24 ലക്ഷം വോട്ടുകള്‍ പോയത് ഇരട്ട വോട്ടുകളും മരിച്ചവരുടേതും അടക്കമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം മോദിയും സംസ്ഥാനം പിണറായി വിജയനും ഭരിക്കുന്ന സമയത്ത് കേന്ദ്രത്തേയും തെരഞ്ഞെടുപ്പ് കമ്മിഷനേയും വോട്ടര്‍പട്ടികയും എസ്ഐആറുമെല്ലാം അട്ടിമറിച്ച് തിരഞ്ഞെടുപ്പില്‍ 102 സീറ്റ് നേടിയാണ് താന്‍ മുഖ്യമന്ത്രിയായതെന്നും വി ഡി സതീശന്‍ പറഞ്ഞു.
'ഇവിടെ ഇരിക്കുന്നത് ആരാണ്, കേന്ദ്രം മോദി ഭരിക്കുന്നു, കേരളം പിണറായി ഭരിക്കുന്നു. ഇവിടെ തെരഞ്ഞെടുപ്പ് വിജയം. വോട്ടര്‍പ്പട്ടിക, എസ്‌ഐആര്‍ എല്ലാം അട്ടിമറിച്ച് 102 സീറ്റ് നേടി മുഖ്യമന്ത്രി ആയ ആളാണ് ഇടിടെ ഇരിക്കുന്നത്. മനസിലാക്കിക്കൊള്ളണം. എസ്‌ഐആറില്‍ കേരളത്തില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടായിരുന്നോ? ആകെ പരാതി കൊടുത്ത് യുഡിഎഫാണ്. ചില കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചു. ഇവിടത്തെ ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതി അയച്ചു. എല്ലാം പരിഹരിച്ചു. ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലാണ് ഇത്തരം തിരിമറികള്‍ ചെയ്തിട്ടുള്ളത്. അല്ലാത്തിടത്ത് അവരെന്തിനാണ് ചെയ്യുന്നതെന്നും സതീശന്‍ ചോദിച്ചു.
എസ്‌ഐആറില്‍ കേരളത്തില്‍ ആരോപണം ബിജെപിയുടെ ഭാഗത്തു നിന്നില്ല. സിപിഎമ്മിന്റെ ഭാഗത്തു നിന്നുമില്ല. ആകെ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നാണ് നടപടി ക്രമങ്ങള്‍ സൂതാര്യമാക്കണമെന്നും ലഭൂകരിക്കണമെന്നും ആവശ്യം ഉയര്‍ന്നത്. അവയെല്ലവം പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates