

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനമായ ദേവലോകം സന്ദര്‍ശിക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സതീശന്റെ സന്ദര്‍ശനം. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. ഓര്‍ത്തഡോക്‌സ് സഭയുടെ കടുത്ത അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് സതീശന്റെ അനുനയ നീക്കം.
പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിനിടെ, മണര്‍കാട് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ അവസരം നല്‍കിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നടപടി സഭയെ മുറിവേല്‍പ്പിച്ചു എന്ന് സഭാ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
സര്‍ക്കാരും സഭയും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചതോടെയാണ് അനുനയ നീക്കവുമായി മുഖ്യമന്ത്രി ദേവലോകത്തേക്ക് എത്തുന്നത്. വിദേശ സന്ദര്‍ശനത്തിലായിരുന്ന ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ തിങ്കളാഴ്ചയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. സഭാ തര്‍ക്കം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങുമെന്ന് വിഡി സതീശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates