ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി നല്കി കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്..ആശ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍..വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വെട്ടിച്ചുരുക്കിയ എംപുരാന്റെ പുതിയ പതിപ്പ് നാളെ മുതല്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. പുതിയ പതിപ്പില്‍ സിനിമയിലെ 24 ഭാഗങ്ങളാണ് വെട്ടുന്നത്. നേരത്തെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റുമെന്നായിരുന്നു പറഞ്ഞിരുന്നത്. 24 ഭാഗങ്ങള്‍ വെട്ടിമാറ്റുന്നതോടെ സിനിമയുടെ ദൈര്‍ഘ്യം 179.52 മിനിറ്റില്‍ നിന്ന് 177.44 മിനിറ്റായി കുറഞ്ഞിരിക്കുകയാണ്. മൊത്തം 2.08 മിനിറ്റ് വരുന്ന 24 സീനുകളാണ് വെട്ടിമാറ്റിയതെന്ന് സെന്‍സര്‍ രേഖയില്‍ വ്യക്തമാക്കുന്നു.സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യു സിഐയുടെ നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാര്‍ തുടരുന്ന സമരത്തെ പിന്തുണച്ച് ഐഎന്‍ടിയുസി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും അഭ്യര്‍ഥന മാനിച്ചാണ് സമരത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് പറഞ്ഞു. സെക്രട്ടേറിയറ്റ് നടയിലെ സമരത്തിന്റെ 51ാം ദിവസമാണ് ഐഎന്‍ടിയുസി പിന്തുണ അറിയിച്ചത്..വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ഇന്ത്യാ സഖ്യം തീരുമാനിച്ചതായി എംപി എന്‍കെ പ്രേമചന്ദ്രന് അറിയിച്ചു. ഇന്ന് ചേര്‍ന്ന് ഇന്ത്യാസഖ്യം തീരുമാനിച്ചു. ഭരണപക്ഷം എന്തുപ്രകോപനം ഉണ്ടാക്കിയാലും സഭയ്ക്കുള്ളില്‍ തുടരും. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുകയോ ഇറങ്ങിപ്പോകുകയോ ചെയ്യില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates