'സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദേശിച്ചോ എന്നറിയില്ല; ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല'

അവാര്‍ഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോള്‍ കിട്ടിയ അവാര്‍ഡിന് ഇരട്ടി മധുരമുണ്ട്.
Vellappally Natesan
Vellappally Natesanഫയൽ
Updated on
1 min read

കോട്ടയം: പത്മ അവാര്‍ഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ക്ക് ഇല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരാണ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Vellappally Natesan
ശുഭാംശുവിന് അശോകചക്ര; പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തിചക്ര

അവാര്‍ഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോള്‍ കിട്ടിയ അവാര്‍ഡിന് ഇരട്ടി മധുരമുണ്ട്. എന്നാല്‍ സന്തോഷവും ദുഃഖവും തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

Vellappally Natesan
മഹാമാഘ ഉത്സവത്തിന് പ്രത്യേക ട്രെയിനുകള്‍; 3 എണ്ണത്തിന് കുറ്റിപ്പുറം സ്റ്റേഷനില്‍ സ്റ്റോപ്പ്

വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും വിഎസിനുമുള്‍പ്പെടെ 8 മലയാളികള്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. അവാര്‍ഡില്‍ ഒരുപാട് പേര്‍ നല്ലത് പറയുന്നു. കുറെ പേര് ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ, ദുഖിക്കാനോ ഇല്ല. സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദേശിച്ചോ എന്നറിയില്ല. അവാര്‍ഡ് നാരായണ ഗുരുവിന് സമര്‍പ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും അവാര്‍ഡുകള്‍ കിട്ടി. ഞങ്ങള്‍ രണ്ട് പേരും ഒരേ മാസത്തില്‍ ജനിച്ചവരാണ്. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. ഞാന്‍ ഐക്യത്തിന് തകര്‍ച്ച ഉണ്ടാക്കില്ല. ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Summary

vellappally natesan says no unnecessary controversies over padma award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News
Vellappally Natesan
Vellappally Natesan election prediction kerala assembly election 2026
Vellappally Natesan, Swami Sachidananda
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com