കൊച്ചി: ഈഴവര്‍ക്കും ഹിന്ദുക്കള്‍ക്കും പരിഗണന കിട്ടുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ വിവാദങ്ങള്‍ കേരള ഭരണത്തില്‍ മുസ്ലീം പങ്കാളിത്തം ചര്‍ച്ചയാകുന്നു. മുസ്ലീം സമുദായം സംഘടിച്ച് കേരളത്തില്‍ അജയ്യ ശക്തിയായി മാറി. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന അവസ്ഥ കാണുമ്പോള്‍ ഇവിടെ ജനാധിപത്യമല്ല മതാധിപത്യമാണെന്ന് പറയേണ്ടിവരുമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ആക്ഷേപം. എന്നാല്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന് അര്‍ഹമായ മുഖ്യമന്ത്രി സ്ഥാനം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്ന നിലയിലുള്ള ചര്‍ച്ചകളും സജീവമാണ്.
എഴുത്തുകാരനും ഐടി വിദഗ്ധനുമായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ആണ് സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരിലെ മുസ്ലീം വിഭാഗങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നത്. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരം കയ്യാളിയത് ഹിന്ദു വിഭാഗത്തില്‍നിന്നുള്ള മുഖ്യമന്ത്രിമാരാണ്. കേരളം രൂപീകരിച്ച് ഇതുവരെ 22,000 ദിവസങ്ങളാണ് വിവിധ മുഖ്യമന്ത്രിമാര്‍ ഭരിച്ചിട്ടുള്ളത്. അതില്‍ 81ശതമാനം (17896) സമയം ഹിന്ദു മുഖ്യമന്ത്രിമാരാണ് ഭരിച്ചിട്ടുളളത്. ഏതാണ്ട് 4000 ദിവസങ്ങള്‍ (19%) ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാര്‍ ഭരിച്ചു . മുസ്ലിം മുഖ്യമന്ത്രി ഭരിച്ചത് വെറും 50 ദിവസങ്ങള്‍ (0.22 ശതമാനം) മാത്രമാണെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
55 ശതമാനം ഹിന്ദുക്കള്‍ ഉള്ള കേരളത്തില്‍ 81 ശതമാനം സമയവും ഹിന്ദു മുഖ്യമന്ത്രിമാര്‍ ആയിരുന്നു. 26 ശതമാനം ഉള്ള മുസ്ലിങ്ങള്‍ മുഖ്യമന്ത്രി ആയിരുന്നത് വെറും 0.22 ശതമാനം സമയം. ക്രിസ്ത്യന്‍ സമുദായത്തിന് മാത്രമാണ് പ്രാതിനിധ്യം കൃത്യമായി കിട്ടിയിട്ടുള്ളത് (18% ജനസംഖ്യ, 18 ശതമാനം സമയം ക്രിസ്ത്യന്‍ മുഖ്യമന്ത്രി). അതുകൊണ്ട് നമുക്ക് ഇനി കേരളത്തില്‍ ഒരു മുസ്ലിം മുഖ്യമന്ത്രി വേണം. അതിനു വേണ്ടി രണ്ടു മുന്നണികളും മുസ്ലിം നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കണം. അതിനായി കൂടുതല്‍ മുസ്ലീം വിഭാഗക്കാര്‍ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നുവരണമെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, അനാവശ്യ ചര്‍ച്ച ഉയര്‍ത്തി സമൂഹത്തില്‍ ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ എന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. ശ്രീനാരായണ ഗൂരു ഉയര്‍ത്തിയ നവോഥാന ആശയങ്ങള്‍ക്ക് മുകളില്‍ വര്‍ഗീയത വിളമ്പാന്‍ വെള്ളാപ്പള്ളി നടേശന് ഇടം കൊടുത്തവര്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല. എസ്എന്‍ഡിപിയെ പോലുള്ള സംഘടനയെ വെള്ളാപ്പള്ളിയെ പോലുള്ള വര്‍ഗീയവാദികകളില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ടെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
കേരളത്തിനൊരു മുസ്ലീം മുഖ്യമന്ത്രി വേണം, അതാണ് സാമൂഹ്യ നീതി
കൊച്ചി: ഈഴവര്‍ക്കും ഹിന്ദുക്കള്‍ക്കും പരിഗണന കിട്ടുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ വിവാദങ്ങള്‍ കേരള ഭരണത്തില്‍ മുസ്ലീം പങ്കാളിത്തം ചര്‍ച്ചയാകുന്നു. മുസ്ലീം സമുദായം സംഘടിച്ച് കേരളത്തില്‍ അജയ്യ ശക്തിയായി മാറി. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന അവസ്ഥ കാണുമ്പോള്‍ ഇവിടെ ജനാധിപത്യമല്ല മതാധിപത്യമാണെന്ന് പറയേണ്ടിവരുമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ആക്ഷേപം. എന്നാല്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന് അര്‍ഹമായ മുഖ്യമന്ത്രി സ്ഥാനം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്ന നിലയിലുള്ള ചര്‍ച്ചകളും സജീവമാണ്.
എഴുത്തുകാരനും ഐടി വിദഗ്ധനുമായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഫെയിസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരിലെ മുസ്ലീം വിഭാഗങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നത്. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരം കയ്യാളിയത് ഹിന്ദു വിഭാഗത്തില്‍നിന്നുള്ള മുഖ്യമന്ത്രിമാരാണ്. കേരളം രൂപീകരിച്ച് ഇതുവരെ 22,000 ദിവസങ്ങളാണ് വിവിധ മുഖ്യമന്ത്രിമാര്‍ ഭരിച്ചിട്ടുള്ളത്. അതില്‍ 81% (17896) സമയം ഹിന്ദു മുഖ്യമന്ത്രിമാരാണ് ഭരിച്ചിട്ടുളളത്. ഏതാണ്ട് 4000 ദിവസങ്ങള്‍ (19%) ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാര്‍ ഭരിച്ചു . മുസ്ലിം മുഖ്യമന്ത്രി ഭരിച്ചത് വെറും 50 ദിവസങ്ങള്‍ (0.22 ശതമാനം) മാത്രമാണെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
55 ശതമാനം ഹിന്ദുക്കള്‍ ഉള്ള കേരളത്തില്‍ 81 ശതമാനം സമയവും ഹിന്ദു മുഖ്യമന്ത്രിമാര്‍ ആയിരുന്നു. 26 ശതമാനം ഉള്ള മുസ്ലിങ്ങള്‍ മുഖ്യമന്ത്രി ആയിരുന്നത് വെറും 0.22 ശതമാനം സമയം. ക്രിസ്ത്യന്‍ സമുദായത്തിന് മാത്രമാണ് പ്രാതിനിധ്യം കൃത്യമായി കിട്ടിയിട്ടുള്ളത് (18% ജനസംഖ്യ, 18 ശതമാനം സമയം ക്രിസ്ത്യന്‍ മുഖ്യമന്ത്രി). അതുകൊണ്ട് നമുക്ക് ഇനി കേരളത്തില്‍ ഒരു മുസ്ലിം മുഖ്യമന്ത്രി വേണം. അതിനു വേണ്ടി രണ്ടു മുന്നണികളും മുസ്ലിം നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കണം. അതിനായി കൂടുതല്‍ മുസ്ലീം വിഭാഗക്കാര്‍ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നുവരണമെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, അനാവശ്യ ചര്‍ച്ച ഉയര്‍ത്തി സമൂഹത്തില്‍ ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ എന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. ശ്രീനാരായണ ഗൂരു ഉയര്‍ത്തിയ നവോഥാന ആശയങ്ങള്‍ക്ക് മുകളില്‍ വര്‍ഗീയത വിളമ്പാന്‍ വെള്ളാപ്പള്ളി നടേശന് ഇടം കൊടുത്തവര്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല. എസ്എന്‍ഡിപിയെ പോലുള്ള സംഘടനയെ വെള്ളാപ്പള്ളിയെ പോലുള്ള വര്‍ഗീയവാദികകളില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ടെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates