രാഹുല്‍ അകത്തോ പുറത്തോ?; മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

കേസില്‍ വാദം പൂര്‍ത്തിയ ശേഷം പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Rahul mamkootathil
Rahul mamkootathil
Updated on
1 min read

പത്തനംതിട്ട: മൂന്നാം ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയ ശേഷം പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Rahul mamkootathil
20 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്

പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് സ്ഥാപിക്കുന്നതിനായി ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

Rahul mamkootathil
'ജെന്‍സി തലമുറയെ കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍'; വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്

എന്നാല്‍, രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. പരാതിക്കാരി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും, സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി രാഹുലിനെതിരെ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.

Summary

Verdict today on bail plea of Palakkad MLA Rahul Mamkootathil in sexual harassment case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com