നിക്ഷേപത്തട്ടിപ്പിന് ഇരയായി; കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

കോണ്‍ഗ്രസ് കുടുംബങ്ങളെ നേതൃത്വം വഞ്ചിച്ചുവെന്ന് നിക്ഷേപകര്‍ ആരോപിച്ചു.
Protest march
Protest marchScreen Grab
Updated on
1 min read

കണ്ണൂര്‍: ചക്കരക്കല്ലില്‍ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ചക്കരക്കല്‍ ബില്‍ഡിങ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചു പണം നഷ്ടപ്പെട്ടവരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് കുടുംബങ്ങളെ നേതൃത്വം വഞ്ചിച്ചുവെന്ന് നിക്ഷേപകര്‍ ആരോപിച്ചു.

Protest march
അടൂരിനെതിരെ കേസ് എടുക്കാനാവില്ല; പൊലീസിന് നിയമോപദേശം

ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാലു കുത്താനാവാത്ത സാഹചര്യമുണ്ടാകുമെന്ന് നിക്ഷേപകര്‍ മുന്നറിയിപ്പു നല്‍കി. പ്രതിഷേധ മാര്‍ച്ച് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഡിസിസി ഓഫിസ് കവാടത്തില്‍ തടഞ്ഞു. തുടര്‍ന്ന് യോഗം ചേര്‍ന്നാണ് നിക്ഷേപകര്‍ പിരിഞ്ഞു പോയത്.

Protest march
'നമ്പര്‍ ബ്ലോക് ചെയ്ത അന്‍സിലിനെ കോണ്‍ഫറന്‍സ് കോളിലൂടെ വിളിച്ചുവരുത്തി; എനര്‍ജി ഡ്രിങ്കില്‍ കളനാശിനി കലര്‍ത്തി'

ഡിസിസി ജനറല്‍ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസല്‍ പ്രസിഡന്റായ സഹകരണ സംഘമാണ് ചക്കരക്കല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബില്‍ഡിങ് സൊസൈറ്റി' രണ്ടാഴ്ച്ച മുന്‍പ് നിക്ഷേപ തട്ടിപ്പു നടത്തിയ കേസില്‍ സൊസൈറ്റി സെക്രട്ടറിയെ ചക്കരക്കല്‍ പൊലീസ് എറണാകുളത്തെ രഹസ്യ കേന്ദ്രത്തില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു.

Summary

Victims of the investment scam in Chakkarakallu held a protest march to the Kannur DCC office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com