കിട്ടിയ ഗ്യാപ്പില്‍ ഒരു പാട്ട്; വിശ്രമ വേളകള്‍ ആനന്ദകരമാക്കി, പൊലീസുകാരുടെ വിഡിയോ വൈറല്‍

Video of policemen making their breaks enjoyable goes viral
തൃശൂര്‍ നെടുപുഴ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍
Updated on
1 min read

തൃശൂര്‍: ജോലിഭാരത്തിനിടയില്‍ ഇടവേളകള്‍ ആനന്ദകരമാക്കുന്ന എസ്‌ഐയുടെയും സഹപ്രാവര്‍ത്തകരുടെയും വിഡിയോ വൈറല്‍. പൊലീസുകാരന്‍ പാട്ടുപാടുമ്പോള്‍ പാട്ടിനൊപ്പം എസ്‌ഐ താളം പിടിക്കുന്നയാണ് വിഡിയോ. തൃശൂര്‍ നെടുപുഴ സ്റ്റേഷനിലാണ് ഈ കൗതുക കാഴ്ച.

നെടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനകല്ല് കാവടി ഡ്യൂട്ടികഴിഞ്ഞ് ഫ്രെഷ് ആകാന്‍ വന്ന സിവില്‍ പൊലീസ് ഓഫീസര്‍ നിധീഷിന്റെ ഉള്ളില്‍ തെളിഞ്ഞ ഓര്‍മ്മകള്‍ക്ക് താളം പിടിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ രാംലാലും ആസ്വദിക്കുന്ന സഹപ്രവര്‍ത്തകരുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Video of policemen making their breaks enjoyable goes viral
വ്രതാരംഭ കൂട്ടായ്മയ്ക്ക് ആയിരങ്ങള്‍; പാലയൂര്‍ തളിയകുളക്കരയില്‍ നോമ്പുകാലത്തിന് തുടക്കം

നെടുപുഴ ഇന്‍സ്‌പെക്ടര്‍ ബെന്നി ലാല്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കിട്ടിയ ഗ്യാപ്പില്‍ ഒരു പാട്ട് എന്ന ടൈറ്റിലോടെ തൃശൂര്‍ സിറ്റി പൊലീസും ഈ വിഡിയോ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Summary

Video of policemen making their breaks enjoyable goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com