മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു..എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായാണ് ഹണി എം വര്‍ഗീസിനെ നിയമിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തിയതും വിധി പ്രസ്താവം നടത്തിയതും ഹണി എം വര്‍ഗീസിന്റെ കോടതിയായിരുന്നു..മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യംചെയ്തത്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി.. 'മലബാര്‍ മിസ്റ്ററി'.... വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. പേര് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപിക്കും..യുഡിഎഫിലേക്ക് പോകുന്നതിന്റെ ഭാഗമായല്ല കെടിഡിസി ചെയര്മാന് സ്ഥാനം രാജിവച്ചതെന്ന് പാലക്കാട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് പികെ ശശി. കെടിഡിസിയുടെ ചെയര്മാന് സ്ഥാനത്ത് നിന്ന് താന്‍ സ്വന്ത ഇഷ്ടപ്രകാരമാണ് രാജിവച്ചത്. ഇന്നലെ ഉച്ചക്ക് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. അതിന് ആരുടെയോ സമ്മര്‍ദ്ദമോ പ്രേരണയോ, നിര്‍ദേശമോ ഉണ്ടായിരുന്നില്ലെന്നും ശശി പറഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates