'മലബാര്‍ മിസ്റ്ററി'... സര്‍ക്കാര്‍ മദ്യത്തിന് പേരായി

ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപിക്കും
Malabar Mystery is the official name for the new government-produced liquor brand
Malabar Mystery is the official name for the new government-produced liquor brand
Updated on
1 min read

കൊച്ചി: 'മലബാര്‍ മിസ്റ്ററി'.... വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. പേര് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപിക്കും.

Malabar Mystery is the official name for the new government-produced liquor brand
'നാളെത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഒരു യുഡിഎഫ് നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല; രാജി സ്വന്ത ഇഷ്ടപ്രകാരം'

എക്‌സൈസ് വകുപ്പാണ് പുതിയ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, പൊതു ജനങ്ങളില്‍ നിന്ന് മത്സര സ്വഭാവത്തോടെ മദ്യത്തിന് പേര് തേടിയ സംഭവം നിയമക്കുരുക്കില്‍ കുടങ്ങിയിരിക്കെയാണ് വകുപ്പ് തലത്തില്‍ ബ്രാന്‍ഡ് നെയിമില്‍ ധാരണയായത്. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാന്‍ഡിനും എന്നാണ് വിലയിരുത്തല്‍.

Malabar Mystery is the official name for the new government-produced liquor brand
'ട്വന്റി20 ചെയ്യുന്നത് എന്റെ മനസിലുള്ള കാര്യങ്ങള്‍'; അഖില്‍ മാരാര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സാബു എം ജേക്കബ്‌

പ്രതിദിനം 13,500 കെയ്സ് വീതം (108000 ലീറ്റര്‍) മദ്യം വിപണിയിലിറക്കുന്ന നിലയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണു പ്ലാന്റ്ാണ് ചിറ്റൂരില്‍ ഒരുങ്ങിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ജീവനക്കാരെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്, ബവ്‌കോ സംഭരണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും. മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തില്‍ മലമ്പുഴ ഡാമില്‍ നിന്നു നേരിട്ട് എത്തിക്കാനാണു ശ്രമിക്കുന്നത്.

Summary

Malabar Mystery is the official name for the new government-produced liquor brand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com