'ട്വന്റി20 ചെയ്യുന്നത് എന്റെ മനസിലുള്ള കാര്യങ്ങള്‍'; അഖില്‍ മാരാര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സാബു എം ജേക്കബ്‌

അഖില്‍ മാരാര്‍ മത്സരിക്കുന്ന മണ്ഡലം ഏതാണെന്ന കാര്യം എന്‍ഡിഎ സീറ്റ് വിഭജനത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
Akhil Marar joins Twenty20; to contest in the Assembly elections
സാബു എം ജേക്കബിനൊപ്പം അഖില്‍ മാരാര്‍
Updated on
1 min read

കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ ട്വന്റി20യില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബാണ് അഖില്‍ മാരാറുടെ പാര്‍ട്ടി പ്രവേശനവും നിയമസഭാ തെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചത്. കിഴക്കമ്പലം വികസന മാതൃകയാണ് തന്നെ ട്വന്റി-20യിലേക്ക് ആകര്‍ഷിച്ചതെന്നും ശരിയായ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ഇതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാര്‍ മത്സരിക്കുന്ന മണ്ഡലം ഏതാണെന്ന കാര്യം എന്‍ഡിഎ സീറ്റ് വിഭജനത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

Akhil Marar joins Twenty20; to contest in the Assembly elections
'കൊച്ചിയില്‍ ലത്തീന്‍ കത്തോലിക്കന്‍ സ്ഥാനാര്‍ഥിയാകണം'; കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ സഭ

കൊട്ടാരക്കര മണ്ഡലത്തില്‍ അഖില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥ്രാനം എന്ത് വികസനമാണോ നാട്ടില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചത്, അത് മുന്‍പേ മനസില്‍ സൂക്ഷിച്ച ആളാണ് താനെന്ന് അഖില്‍ പറഞ്ഞു. എറണാകുളം ജില്ലക്കപ്പുറം ട്വന്റി20യുടെ വ്യാപനം ഉണ്ടായിരുന്നെങ്കില്‍ നേരത്തെ ഇതുപോലൊരു വാര്‍ത്താ സമ്മേളനം നടന്നേനെ. കോണ്‍ഗ്രസ് തന്നെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും പലപ്പോഴും ശരിയായ നിലപാടുകള്‍ എടുത്തപ്പോള്‍ തന്നെ 'സംഘി'യായി മുദ്രകുത്തിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന ആളെന്ന നിലയില്‍ ഏറ്റവും അനുയോജ്യമായ വേദിയാണ് ട്വന്റി20 എന്ന് മാരാര്‍ വ്യക്തമാക്കി.

Akhil Marar joins Twenty20; to contest in the Assembly elections
'നാളെത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഒരു യുഡിഎഫ് നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല; രാജി സ്വന്ത ഇഷ്ടപ്രകാരം'

നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന അഖില്‍ മാരാര്‍, സീറ്റ് വിഭജനത്തിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് എന്‍ഡിഎ പാളയത്തിലെത്തിയത്. കൊട്ടാരക്കര, നേമം, ചടയമംഗലം തുടങ്ങിയ സീറ്റുകള്‍ അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഖില്‍ മാരാര്‍ വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്.

Summary

Akhil Marar joins Twenty20; to contest in the Assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com