'എന്തോ പന്തികേടുള്ളതുപോലെ, ഇത്രയും ദിവസം ശരണ്യ കാട്ടില്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്നു'-കുറിപ്പ്

ശരണ്യ സുരക്ഷിതയായി ഇരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എങ്കിലും ഇത്രയും മൃഗങ്ങള്‍ ഉള്ള ഇടത്ത് 4 ദിവസം കാട്ടില്‍ അവര്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ടെന്നും വിജയകുമാര്‍ പറയുന്നു.
Vijayakumar Blathur posts a Facebook post about Saranya, who was lost in the forest in Kodagu
വിജയകുമാറിന്റെ ഫെയ്‌സ്ബുക്കില്‍ നിന്നും Facebook
Updated on
1 min read

കോഴിക്കോട്: എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റര്‍ നടന്നാല്‍ പുറത്ത് കടക്കാന്‍ പറ്റുന്ന വനമേഖലയില്‍ ശരണ്യ നാല് ദിവസം അകപ്പെട്ടത് അമ്പരപ്പിക്കുന്നതാണെന്ന് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍. തടിയന്റെമോള്‍ എന്ന പീക്ക് -24ല്‍ വഴി തെറ്റാനുണ്ടായ കാരണം എന്താണെന്ന് ഇനിയും മനസിലായിട്ടില്ലെന്നും വിജയകുമാര്‍ ബ്ലാത്തൂര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിജയകുമാര്‍ ഇക്കാര്യം പറയുന്നത്.

Vijayakumar Blathur posts a Facebook post about Saranya, who was lost in the forest in Kodagu
'വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കി, തിരിച്ചു കൂവി; ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ചു, വാംഅപ്പും ചെയ്തു'

ശരണ്യ സുരക്ഷിതയായി ഇരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എങ്കിലും ഇത്രയും മൃഗങ്ങള്‍ ഉള്ള ഇടത്ത് 4 ദിവസം കാട്ടില്‍ അവര്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ടെന്നും വിജയകുമാര്‍ പറയുന്നു.

Vijayakumar Blathur posts a Facebook post about Saranya, who was lost in the forest in Kodagu
'ആനപ്പിണ്ടത്തിന്റെ മണം കിട്ടി, വഴി മാറ്റി സഞ്ചരിച്ചു'; കനത്ത മഴയെയും തണുപ്പിനേയും അതിജീവിച്ച് കൊടുംവനത്തില്‍ സധൈര്യം ശരണ്യ

പുല്‍മേടില്‍ എത്തിയാല്‍ അവരെ അന്വേഷിക്കുന്നവരെ കാണാന്‍ അത്ര പ്രയാസമുള്ളതല്ല. ഒരു രാത്രി കാട്ടില്‍ കുടുങ്ങുന്നത് മനസിലാക്കാം. എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റര്‍ നടന്നാല്‍ പുറത്ത് കടക്കാന്‍ പറ്റുന്നത്രയേ ഉള്ളൂ അവിടം, എന്താണ് സംഭവിച്ചത് എന്ന് ശരണ്യ പറയുന്നത് വരെ കാത്തിരിക്കാം. എന്തായാലും അവരെ കണ്ടെത്താന്‍ ഇത്രയും താമസിച്ചത് കര്‍ണാടകയായതിനാല്‍ മാത്രമാകും. അല്ലാതെ അത്ര വലിയ ഏരിയ ഒന്നും ഇല്ല അവിടെ കൊടും കാടായി. അല്ലെങ്കില്‍ മൂന്നു ദിവസം കാട്ടില്‍ എന്നതില്‍ എന്തോ ഒരു പന്തികേട് പോലെ. ഇത്രയും ആരോഗ്യത്തിലുള്ള അവര്‍ക്ക് അവിടെ നിന്ന് വഴി കണ്ടെത്താന്‍ ഇത്ര ദിവസം വേണ്ടെന്നും വിജയകുമാര്‍ പറയുന്നു.

കുറിപ്പിന് താഴെ തടിയന്റെമോള്‍ ട്രക്കിങ് ചെയ്തവരുടെ അനുഭവങ്ങള്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. നിബിഢ വനമല്ലെന്നും പുല്‍മേടുകളാണെന്നുമാണ് പലരും കുറിച്ചിരിക്കുന്നത്. നാല് ദിവസം വെള്ളം മാത്രം കുടിച്ച ഒരാളുടെ ആരോഗ്യ നിലയെക്കുറിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ട് പലരും ഈ സ്ഥലം ട്രക്കിങിന് തെരഞ്ഞെടുത്തേക്കുമെന്ന് പറയുന്നവരുമുണ്ട്.

Summary

Vijayakumar Blathur posts a Facebook post about Saranya, who was lost in the forest in Kodagu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com