മൃതദേഹം ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു; മുതലപ്പൊഴി ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി
വിഴിഞ്ഞത്ത് കടലില്‍ നടത്തുന്ന തെരച്ചിലിന്റെ ദൃശ്യം
വിഴിഞ്ഞത്ത് കടലില്‍ നടത്തുന്ന തെരച്ചിലിന്റെ ദൃശ്യം
Updated on
1 min read

തിരുവനന്തപുരം:  വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാനാണ് മരിച്ചത്. മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാണാതായ വര്‍ക്കല സ്വദേശി ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന നടത്തിയശേഷമാകും മൃതദേഹം വിട്ടുനല്‍കുക. ഇതോടെ മുതലപ്പൊഴി ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 

ഉച്ചയോടെയാണ് വിഴിഞ്ഞത്ത് കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ തന്നെ മൃതദേഹം ബോട്ടപകടത്തില്‍ കാണാതായ ഉസ്മാന്റേതെന്ന് സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം ഉസ്മാന്റേതെന്ന് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മുതലപ്പൊഴിയില്‍ ബോട്ട് അപകടം ഉണ്ടായത്. അന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Excise raid
biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com