സിപിഎമ്മിന്റേത് ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടേയും വോട്ട് ലഭിക്കും; നൂറ് ശതമാനം ജയപ്രതീക്ഷയെന്ന് കെ കെ രമ

നൂറ് ശതമാനം ജയ പ്രതീക്ഷയുണ്ടെന്നും, യുഡിഎഫിന്റെ ശക്തമായ പിന്തുണ ഒപ്പമുണ്ടായിരുന്നതായും കെ കെ രമ പറഞ്ഞു
കെ കെ രമ/വീഡിയോ ദൃശ്യം
കെ കെ രമ/വീഡിയോ ദൃശ്യം
Updated on: 
1 min read

വടകര: കക്ഷി രാഷ്ട്രിയ ഭേദമന്യേ സിപിഎമ്മിന്റേത് ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടേയും വോട്ട് ലഭിക്കുമെന്ന് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമ. നൂറ് ശതമാനം ജയ പ്രതീക്ഷയുണ്ടെന്നും, യുഡിഎഫിന്റെ ശക്തമായ പിന്തുണ ഒപ്പമുണ്ടായിരുന്നതായും കെ കെ രമ പറഞ്ഞു. 

സിപിഎമ്മിന്റെ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന സന്ദേശം മണ്ഡലത്തില്‍ ശക്തമായി പ്രതിഫലിച്ചിട്ടുണ്ട്. വടകരയുടെ വികസനമാണ് മുന്‍പോട്ട് വെക്കുന്നതെന്നും രമ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Adoor Prakash
Bhagyathara BT 74 lottery result
Lionel Messi, V Abdurahiman
kerala Rain Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com