സമസ്ത നേതാവിന് എതിരെ തട്ടം മാറ്റി പ്രതിഷേധിച്ച് വിപി സുഹറ; വേദിയില്‍ നിന്ന് ഇറക്കിവിട്ടു, അധിക്ഷേപിച്ചെന്ന് പരാതി

സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധിച്ച സാമൂഹ്യപ്രവര്‍ത്തക വിപി സുഹറയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു.
വിപി സുഹറ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
വിപി സുഹറ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
Updated on: 
1 min read

കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധിച്ച സാമൂഹ്യപ്രവര്‍ത്തക വിപി സുഹറയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. നല്ലളം സ്‌കൂളില്‍ നടന്ന കുടുംബശ്രീ തിരികെ സ്‌കൂളിലേക്ക് പരിപാടിക്കിടെയാണ് സംഭവം. 

പരിപാടിയില്‍ അതിഥി ആയിരുന്നു സുഹറ. പ്രസംഗത്തിനിടെ, ഉമര്‍ ഫൈസിയുടെ പരാമര്‍ശം ചൂണ്ടിക്കാടിയ സുഹറ, തട്ടം മാറ്റി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ, പിടിഎ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. പരിപാടിയില്‍ നിന്ന് പോകാന്‍ സംഘാടകര്‍ സുഹറയോട് ആവശ്യപ്പെടുകയായിരുന്നു. 

തുടര്‍ന്ന് വേദിവിട്ട സുഹറ, പിടിഎ പ്രസിഡന്റ് അധിക്ഷേപിച്ചു എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുസ്ലിം സ്ത്രീകളെ തട്ടമിടാതെ അഴിഞ്ഞാടന്‍ വിടില്ലന്ന് ഉമര്‍ ഫൈസി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER