വിപി വാസുദേവന്‍ അന്തരിച്ചു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
VP Vasudevan passes away
വിപി വാസുദേവന്‍ അന്തരിച്ചു
Updated on: 
1 min read

മലപ്പുറം: ഇടതു സൈദ്ധാന്തികനും കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വിപി വാസുദേവന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

1946ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളത്തത്താണ് ജനനം. ശക്തിഗീതങ്ങള്‍, ക്യൂബന്‍ വിപ്ലവത്തിന്റെ ഇതിഹാസം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കേരള ഭാഷാധ്യാപക സംഘടന, കെഎസ്ടിഎ, കെജിടിഎ എന്നീ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com