

കേരളത്തെ പിടിച്ചുകുലുക്കിയ ആരോപണങ്ങളുടെയും സമരങ്ങളുടെയും നേർചിത്രമായിരുന്നു സോളാർ അഴിമതി. സംസ്ഥാനം ഇതുവരെ കേട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നത്. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2013 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഈ കേസിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉൾപ്പടെ നിരവധി കോൺഗ്രസ് നേതാക്കൾ ആരോപണവിധേയരായി.
പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് ഉമ്മൻചാണ്ടി അപകീർത്തികേസ് ഫയൽ ചെയ്തു. സോളാർ വിവാദം കത്തി നിൽക്കെ 2013 ൽ, പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ ഒരു ടെലവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കേസിന് ആസ്പദമായ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയായിരുന്ന. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് ഉന്നയിച്ച ആരോപണം.
ഈ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2014 ൽ ഉമ്മൻചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ 10.10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എട്ട് വർഷത്തിന് ശേഷം ഈ കേസിൽ സബ് കോടതിയിൽ നിന്ന് വിധി വന്നു. 2022 ജനുവരി 24 ന് വന്ന വിധി പ്രകാരം വി എസ് അച്യുതാനന്ദൻ 10.10,000 രൂപ നഷ്ടപരിഹാരം നൽകണെന്ന് വിധിച്ചു.
എന്നാൽ, വി എസ് വിധിക്കെതിരെ ഫെബ്രുവരിയിൽ അപ്പീൽ നൽകി, വി എസ്സിന്റെ ഹർജിയിൽ ജില്ലാകോടതി ഉപാധികളോടെ സ്റ്റേ അനുവദിച്ചു.
15 ലക്ഷം രൂപ കെട്ടിവെക്കുകയോ തത്തുല്യമായ ജാമ്യം നൽകുകയോ വേണമെന്ന ഉമ്മൻചാണ്ടിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ഉപാധി വച്ചത്.ആ വർഷം അവസാനം ഡിസംബർ 22 ന് വി എസ് അച്യുതാനന്ദന് അനുകൂലമായി ജില്ലാകോടതി വിധിവന്നു. സബ് കോടതി വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടായിരുന്നു ആ കേസിലെ വിധി.
മാനനഷ്ട കേസിൽ വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദ്ദേശിച്ചു. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ വിധിയിലാണ് വി എസ്സിന് കോടതിച്ചെലവ് ഉമ്മൻചാണ്ടി നൽകമെണന്ന് നിർദേശിച്ചിരിക്കുന്നത്.
സബ് കോടതി വിധിവരുമ്പോൾ വി എസ് രോഗശയ്യയിലാണ്. അതിനാൽ അദ്ദേഹത്തിന് വിഎസിന് കോടതിയിൽ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാൻ കഴിഞ്ഞിരുന്നില്ല. അഭിമുഖത്തിന്റെ ശരിപ്പകർപ്പ് കോടതിയിൽ ഹാജരാക്കാൻ ഉമ്മൻചാണ്ടിക്കും കഴിഞ്ഞില്ല. രോഗശയ്യയിലായിരിക്കുമ്പോഴും തന്റെ പോരാട്ടങ്ങൾ അവസാനിപ്പിക്കാതെ സബ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വി എസ് തയ്യാറായി.
ഇടമലയാർ കേസിൽ വി എസ് നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു. കീഴ്ക്കോടതി മുതൽ സുപ്രീംകോടതി വരെ അദ്ദേഹം നടത്തിയ നിയമയുദ്ധത്തിന്റെ അവസാനം കേരളത്തിലാദ്യമായി ഒരു മന്ത്രിയെ അഴിമതിക്കേസിൽ ശിക്ഷിച്ചു. ഇരുപത് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ആർ ബാലകൃഷ്ണപിള്ളയെ തടവിന് ശിക്ഷിച്ചത്.
ഇടമലയാറിലെ ടണല്‍ നിര്‍മാണത്തില്‍ നടന്ന അഴിമതിയില്‍ ബാലകൃഷ്ണ പിള്ളയെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. ആര്‍.ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. പാമോയിൽ കേസിലും വി എസ് വിട്ടുവീഴ്ചയില്ലാതെ പോരാടി.
1994 ൽ സി എ ജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അഴിമതിയാരോപണത്തോടെ വി എസ് ആരംഭിച്ച പാമോയിൽ കേസ്, 1996 ൽ വിജിലൻസ് കേസായി. ഈ കേസ് പിൻവലിക്കാൻ 2005 ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി. തുടർന്ന വന്ന വി എസ് സർക്കാർ ആ സത്യവാങ്മൂലം തിരുത്തി നൽകി. 2007 ൽ കെ കരുണാകരൻ ഇതിനെതിരെ കോടതി സമീപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഹർജി അസ്ഥിരമായി.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതി അംഗീകരിച്ചതിനെതിരെയും വി എസ് ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ കേസില്‍ ആരെയും കുറ്റവിമുക്തരാക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. താൻ, 24 വർഷമായി പാമോയിൽ കേസിൽ നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണ് സുപ്രീംകോടതിയുടെ ഉത്തരവെന്നായിരുന്നു അന്ന് വി എസ് വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
