'98 68 91 99 35, തല്‍ക്കാലം ഇതൊരു ഫോണ്‍ നമ്പര്‍ ആണ്'; എം എം മണിക്ക് മറുപടിയുമായി വി ടി ബല്‍റാം

'കുറച്ച് കഴിഞ്ഞാല്‍ മാറ്റത്തിന്റെ മാന്ത്രിക സംഖ്യ'
VT Balram
VT Balram
Updated on
1 min read

കൊച്ചി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ ഇടത് പക്ഷം നേടിയ നിയമസഭാ സീറ്റുകളുടെ എണ്ണം ഓര്‍മ്മിപ്പിച്ച എം എം മണി എംഎല്‍എയ്ക്ക് പരോക്ഷ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. '98, 68, 91, 99... ഇതൊരു ഫോണ്‍ നമ്പറല്ല' എന്ന തലക്കെട്ടോടെ എം എം മണി പങ്കുവച്ച പോസ്റ്റിലെ 98, 68, 91, 99 എന്നീ അക്കങ്ങള്‍ക്ക് ശേഷം 35 എന്ന സംഖ്യ കൂടി ചേര്‍ത്താണ് വി ടി ബല്‍റാമിന്റെ പ്രതികരണം.

VT Balram
'98, 68, 91, 99... ഇതൊരു ഫോണ്‍ നമ്പറല്ല'; എല്‍ഡിഎഫിന്റെ പൂര്‍വകാല കണക്കുകള്‍ ഓര്‍മിപ്പിച്ച് എം എം മണി

ഇതൊരു ഫോണ്‍ നമ്പറല്ല എന്നാണ് എം എം മണി അവകാശപ്പെട്ടതെങ്കില്‍, 98 68 91 99 35 തല്‍ക്കാലം ഇതൊരു ഫോണ്‍ നമ്പര്‍ ആണ്, കുറച്ച് കഴിഞ്ഞാല്‍ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും. എന്നാണ് മുന്‍ എംഎല്‍എ കൂടിയായ വി ടി ബല്‍റാം പറയുന്നത്.

VT Balram
എല്‍ഡിഎഫ് ലക്ഷ്യം 110 സീറ്റുകള്‍? ആക്ഷന്‍ പ്ലാനില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

98: 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ സീറ്റുകള്‍ (വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍), 68: 2011-ല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നേടിയ സീറ്റുകള്‍, 91: 2016-ല്‍ എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ നേടിയ സീറ്റുകള്‍. 99: 2021-ല്‍ ചരിത്രപരമായ തുടര്‍ച്ച നേടിയപ്പോള്‍ ലഭിച്ച സീറ്റുകള്‍. എന്നിങ്ങനെ സിപിഎം നേതാവ് ചൂണ്ടിക്കാട്ടുമ്പോള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേടുമെന്നാണ് വിടി ബല്‍റാം പരോക്ഷമായി സൂചിപ്പിക്കുന്നത്. യുഡിഎഫ് 105 സീറ്റുകള്‍ നേടുമ്പോള്‍ എല്‍ഡിഎഫ് 35 സീറ്റില്‍ ഒതുങ്ങുമെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം.

Summary

Congress leader VT Balram responded to M.M. Mani MLA, who reminded him of the number of assembly seats won by the Left in Kerala in the last 20 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com