

കൊച്ചി: കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരിയില്‍ ടോറസ് ലോറിയുടെ ഇരുമ്പു കാരിയര്‍ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഉയര്‍ത്തി അതില്‍ നിന്ന് ടയര്‍ പുറത്തെടുക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ചത്. ഒരു ചെറിയ അശ്രദ്ധ കൊണ്ടാണ് ഈ അപകടം സംഭവിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.
'ഡ്രൈവര്‍ ടോറസ് ലോറിയുടെ ടിപ്പിംഗ് ബോഡി ഉയര്‍ത്തവെ ഇലക്ടിക് ലൈനില്‍ ഇരുമ്പ് നിര്‍മ്മിതമായ ബോഡി സ്പര്‍ശിച്ചെങ്കിലും വാഹനത്തിന്റെ ടയര്‍ ഒരു ചാലകം അല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റില്ല. എന്നാല്‍ പാദരക്ഷകള്‍ ധരിക്കാതെ, തറയില്‍ ചവിട്ടി നിന്നുകൊണ്ട് വാഹനത്തിന്റെ ബോഡിയില്‍ പിടിച്ച മെക്കാനിക് ഒരു ചാലകമായി വര്‍ത്തിക്കുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തി റിപ്പയര്‍ ജോലി നിര്‍വ്വഹിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഇലക്ട്രിക് ലൈനിന് സമീപം ടിപ്പര്‍ ലോറികളില്‍ നിന്നും ലോഡ് ഇറക്കുന്ന സമയം ഡ്രൈവര്‍മാര്‍ ശരിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാം.'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
ജീവനെടുക്കുന്ന അശ്രദ്ധ
ടിപ്പിംഗ് മെക്കാനിസം ഘടിപ്പിച്ച വാഹനം ഇലക്ടിക് ലൈനിന് കീഴില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റാന്‍ ശ്രമിക്കവെ മെക്കാനിക് ഷോക്കേറ്റ് മരിച്ചു. ഒരു ചെറിയ അശ്രദ്ധ കൊണ്ട് സംഭവിച്ച മരണം.
ഡ്രൈവര്‍ ടിപ്പിംഗ് ബോഡി ഉയര്‍ത്തവെ ഇലക്ടിക് ലൈനില്‍ ഇരുമ്പ് നിര്‍മ്മിതമായ ബോഡി സ്പര്‍ശിച്ചെങ്കിലും വാഹനത്തിന്റെ ടയര്‍ ഒരു ചാലകം അല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റില്ല. എന്നാല്‍ പാദരക്ഷകള്‍ ധരിക്കാതെ, തറയില്‍ ചവിട്ടി നിന്നുകൊണ്ട് വാഹനത്തിന്റെ ബോഡിയില്‍ പിടിച്ച മെക്കാനിക് ഒരു ചാലകമായി വര്‍ത്തിക്കുകയും ഷോക്കേറ്റ് മരിക്കുകയും ചെയ്തു.
റോഡ് സൈഡില്‍ നിര്‍ത്തി റിപ്പയര്‍ ജോലി നിര്‍വ്വഹിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
ഇലക്ട്രിക് ലൈനിന് സമീപം ടിപ്പര്‍ ലോറികളില്‍ നിന്നും ലോഡ് ഇറക്കുന്ന സമയം ഡ്രൈവര്‍മാര്‍ ശരിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാം.
Warning to those unloading loads from tipper lorries, more tragedies may occur if not careful: mvd
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
