

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തകില്‍ അഡ്മിനഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് എഐഎസ്എഫ്. 'കേരള സര്‍വകലാശാലക്ക് കീഴിലെ ആലപ്പുഴ എംഎസ്എം കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് അഡ്മിഷന്‍ നേടിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഡ്മിഷന്‍ മാഫിയാ സംഘങ്ങളെ കുറിച്ചും അന്വേഷിക്കണം'- എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സര്‍വകലാശാലയുടെ പേരില്‍ നിഖില്‍ തോമസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് വിശദമായ അന്വേഷണം നടത്തേണ്ടതായിട്ടുണ്ട്. എസ്എഫ്‌ഐ നേതാവിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. കോളജും സര്‍വകലാശാലയും സര്‍ട്ടിഫിക്കറ്റ് പരിശേധന വേളയില്‍ ജാഗ്രത പുലര്‍ത്താത്തത് ഗുരുതരമായ വീഴ്ചയാണെന്നും എഐഎസ്എഫ് അഭിപ്രാപ്പൈട്ടു. അന്യ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി വാര്‍ത്തകള്‍ ഇത്തരത്തില്‍ വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിഷന്‍ മാഫിയകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു.
നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അഡ്മിഷന്‍ മാഫിയ സംഘങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ആവശ്യപ്പെട്ടിരുന്നു. ഒരു എസ്എഫ്ഐ നേതാവില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കാതെ, വിവിധ കോണുകളില്‍ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ കുറിച്ച് അന്വേഷിക്കണം. ഇത്തരത്തില്‍ നിയമവിരുദ്ധമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സര്‍വകലാശാലകള്‍ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അടച്ചുപൂട്ടണമെന്നും പി എം ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates