ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യൂതി ഉത്പാദനം കൂട്ടി കെഎസ്ഇബി, ഉപയോഗത്തിലും കുറവ്

സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ നിലവിലെ ജല നിരപ്പ്
 KSEB increases domestic power generation
KSEB increases domestic power generation
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി വൈദ്യുതോല്‍പാദനവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ ആണ് ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കക്കി, മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ തുടങ്ങിയ ഒമ്പത് ഡാമുകള്‍ക്കാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. പമ്പ - 81 ശതമാനം, ഷോളയാര്‍ - 99 ശതമാനം, ഇടമലയാര്‍ - 79 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്.

 KSEB increases domestic power generation
രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും, തൃശൂര്‍ ജില്ലയില്‍ ഇന്ന് അവധി

സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ നിലവിലെ ജല നിരപ്പ്. ഇതോടെ ഇടുക്കിയില്‍നിന്ന് 7.748 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയാണ് ഉത്പാദിപ്പിക്കുന്നത്. ശബരിഗിരിയില്‍ 5.8879 ദശലക്ഷം യൂണിറ്റും മറ്റ് ഡാമുകളിലും റൂള്‍കര്‍വ് പാലിച്ച് ഉല്‍പാദനം ക്രമീകരിക്കുന്നുണ്ട്. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്.

 KSEB increases domestic power generation
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: കളം തെളിയുന്നു, പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇന്ന് സുപ്രധാനയോഗം

82 ദശലക്ഷം യൂണിറ്റാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന ഉപയോഗം. കഴിഞ്ഞ ദിവസം ഇത് 76.8122 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 38.6854 ദശലക്ഷം യൂണിറ്റും കേരളത്തില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചതാണെന്നതാണ് മറ്റൊരു പ്രത്യേകത. 38.1268 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. പുറത്തുനിന്നും വില കൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ കൂടൂതല്‍ സംസ്ഥാനത്ത് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടു എന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പീക്ക് സമയ പ്രതിദിന ആവശ്യകത നിലവില്‍4000 മെഗാവാട്ടില്‍ താഴെയാണ്. ശനിയാഴ്ച ഇത് 3800 മെഗാവാട്ട് ആയിരുന്നു.

യൂണി

Summary

Water level in kerala dams. rises KSEB increases domestic power generation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com