ജലനിരപ്പ് ഉയരുന്നു ; ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ രാവിലെ തുറക്കും, ജാഗ്രതാ നിര്‍ദേശം

കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തൃശൂര്‍ : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ തുറക്കും. രാവിലെ പത്തു മണിക്ക് ശേഷം 5 സെന്റിമീറ്റര്‍ വീതമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. ജലനിരപ്പ് അനുവദനീയമായ നിരക്കിനേക്കാളും കൂടുതലാണ്. 

വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് വെള്ളം കുറുമാലി പുഴയിലേക്ക് ഒഴുക്കിവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER