

കല്‍പ്പറ്റ: രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. മൂന്ന് മാസമായി വിവിധ തലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ 102.8 ടണ്‍ ഇ-മാലിന്യം ശേഖരിച്ചാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ-മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കിയ ജില്ലയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്കും കൂടുതല്‍ ഇ-മാലിന്യം കൈമാറിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇ-മാലിന്യ ശേഖരണം. ഇതിലൂടെ ആകെ 102.8 ടണ്‍ ഇ-വേസ്റ്റ് ശേഖരിക്കാനായി. ഇതിനുപുറമെ, ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള ബൃഹദ് പദ്ധതിക്കും വെള്ളിയാഴ്ച തുടക്കമായി. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക രൂപരേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സംരക്ഷണവും ശുചിത്വവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും ഇ-മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഇ-മാലിന്യ ശേഖരണത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനും ശേഖരിക്കുന്ന മാലിന്യം കൃത്യമായി കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനമൊരുക്കും.
കേരളം മുഴുവന്‍ ഏറ്റെടുക്കേണ്ട മാതൃകയാണ് വയനാട് നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മലം പദ്ധതിയിലും ഇ-മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ-മാലിന്യ നിര്‍മാര്‍ജനം സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ പൗരന്റെയും കടമയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates