

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു. ഇന്നു രാവിലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് വിഎസ് വാക്‌സിന്‍ സ്വീകരിച്ചത്.
മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോള്‍ കരുതലും അച്ചടക്കവും അനിവാര്യമാണെന്ന്, വ്ാക്‌സിന്‍ സ്വീകരിച്ചത് അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ വിഎസ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം- വിഎസ് പറഞ്ഞു.
കഴിഞ്ഞ മാസം ആറിനാണ് വിഎസ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി എസ്. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി അടുത്തിടെ വി എസ് ഒഴിഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates