'ഇക്കാര്യത്തില്‍ വിഎസിന്റെ കാഴ്ചപ്പാട് ശരിയല്ല; നായനാരുടെ അറിവില്ലാതെ അങ്ങനെ ചെയ്യാനാകുമെന്ന് കരുതുന്നുണ്ടോ?'

ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ പ്രവര്‍ത്തിച്ചിരുന്നു
P J Joseph
P J Josephചിത്രം : എ സനേഷ് / എക്സ്പ്രസ്
Updated on
1 min read

തൊടുപുഴ: സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ സംസ്ഥാനത്ത് ആരംഭിച്ചതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി പി ജെ ജോസഫ്. കണ്ണന്താനം സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണെന്ന് പി ജെ ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വിശ്വാസത്തിലെടുക്കാതെ, പി ജെ ജോസഫിനൊപ്പം ചേര്‍ന്ന് സംസ്ഥാനത്ത് സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളുടെ പ്രവേശനത്തിന് രഹസ്യമായി സൗകര്യമൊരുക്കി എന്ന് അടുത്തിടെ അല്‍ഫോണ്‍സ് കണ്ണന്താനം അവകാശപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

P J Joseph
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സുപ്രധാന ഘടകം; ഒന്നിച്ചു നിന്നാല്‍ യുഡിഎഫിന് വിജയം ഉറപ്പ്: പി ജെ ജോസഫ്

നമ്മോടൊപ്പമില്ലാത്ത ഒരാളെക്കുറിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നത് അനുചിതമാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പിജെ ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി നായനാരുടെ അറിവില്ലാതെ ഇത്രയും വലിയൊരു നടപടി സ്വീകരിക്കുമായിരുന്നുവെന്ന് കരുതുന്നുണ്ടോ? ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് നായനാരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേപ്പറ്റി പഠിക്കാനാണ് നായനാര്‍ ആവശ്യപ്പെട്ടത്. ഞങ്ങള്‍ അത് ചെയ്തു, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോയിയെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍, കേരളത്തിലെ റോഡ് അടിസ്ഥാന സൗകര്യ വികസനങ്ങളെപ്പറ്റി പഠിക്കുകയും 9,000 കിലോമീറ്റര്‍ അടിയന്തര നവീകരണം ആവശ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ലോകബാങ്കിനെ സമീപിച്ച് ധനസഹായം നേടി. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് ആരംഭിക്കുന്നതിനും കിലോമീറ്ററിന് ഒരു കോടി രൂപയ്ക്ക് ബിഎംബിസി (ബിറ്റുമിനസ് മക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ്) റോഡുകള്‍ ഉപയോഗിക്കുന്നതിനും തീരുമാനിച്ചു. സംസ്ഥാനത്തെ സംബന്ധിച്ച് ഇതൊരു ഒരു ഗെയിം ചേഞ്ചറായിരുന്നു.

മലേഷ്യയുടെ നോര്‍ത്ത്-സൗത്ത് എക്‌സ്പ്രസ് വേയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആറുവരി എക്‌സ്പ്രസ് വേയും സര്‍ക്കാര്‍ ആസൂത്രണം ചെയ്തു. നിര്‍ഭാഗ്യവശാല്‍, ആവശ്യമായ ഫണ്ട് സമാഹരിക്കാന്‍ സാധിച്ചില്ല. നടപ്പിലാക്കിയിരുന്നെങ്കില്‍, യാത്രാസമയം ഗണ്യമായി കുറയുകയും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയുകയും ചെയ്‌തേനേ. കെ-റെയില്‍ പോലുള്ള പദ്ധതികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അത്തരം എക്‌സ്പ്രസ് വേകള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.

P J Joseph
പി സി ജോര്‍ജ് ഞങ്ങളില്‍പ്പെട്ടവനല്ല, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരും എന്‍ഡിഎയില്‍ പോകില്ല: പി ജെ ജോസഫ്

മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി തനിക്ക് നല്ല ബന്ധമായിരുന്നു. എന്നാല്‍ ദേശീയപാതയുടെ കാര്യത്തില്‍ വിഎസിന്റെ കാഴ്ചപ്പാട് ശരിയല്ലെന്ന് തനിക്ക് തോന്നിയിരുന്നു. ഒരു കിലോമീറ്ററിന് ഒരു കോടി രൂപ ചെലവഴിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹത്തിന് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും ബിഎംബിസിയിലേക്ക് മാറ്റണമെന്നാണ് തന്റെ അഭിപ്രായമെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഒന്നിച്ചു നിന്നാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറാനാകുമെന്നും പി ജെ ജോസഫ് പറഞ്ഞു.

Summary

P J Joseph rejected BJP leader Alphons Kannanthanam's revelation regarding the opening of private professional colleges in the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com