ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാം; വി മുരളീധരന്‍

ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍.
V Muraleedharan
V Muraleedharan file
Edited By:
Updated on
1 min read

തിരുവനന്തപുരം: ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച വി മുരളീധരന്‍, സഭയില്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

'ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും, ബാക്കിയുള്ളവര്‍ കപട പ്രതിപക്ഷമാണെന്നൊക്കെ സഭാ നടപടികള്‍ തുടങ്ങി കഴിയുമ്പോള്‍ എന്താണ് വരുന്നത് എന്ന് കാണാം. ഇത്രയും നാളും ഇവര്‍ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു. ഇനി ഏതായാലും നടക്കില്ല. ഞങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി നാടിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും'- വി മുരളീധരന്‍ പറഞ്ഞു.

V Muraleedharan
'വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു'

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൂന്നിടത്താണ് വിജയിച്ചത്. കഴക്കൂട്ടത്തിന് പുറമേ ചാത്തനൂരിലും നേമത്തുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ചാത്തനൂരില്‍ ഗോപകുമാറും നേമത്ത് രാജീവ് ചന്ദ്രശേഖറുമാണ് വെന്നിക്കൊടി പാറിച്ചത്.

V Muraleedharan
അവർ മാലാഖമാരാണ്; നടുറോഡിൽ കുഴഞ്ഞു വീണു, സ്കൂട്ടർ യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് സിനിമോൾ
Summary

We will see who the real opposition is when the House begins; V Muraleedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com