രാഹുലും പ്രിയങ്കയും വയനാടിനായി സംഭാവന നല്‍കിയോ?; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ ജനപ്രതിനിധികള്‍ ആരൊക്കെ?; കണക്കുകള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം സംഭാവന ചെയ്ത ജനപ്രതിനിധി കെ ടി ജലീലാണ്
Pinarayi Vijayan, CMDRF
Pinarayi Vijayan, CMDRF
Updated on
3 min read

തിരുവനന്തപുരം : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ധനസഹായം നല്‍കിയത് 10 എംപിമാര്‍ മാത്രമെന്ന് രേഖകൾ. എംഎല്‍എമാരും എംപിമാരും നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. വിവരാവകാശാപേക്ഷ പ്രകാരം ധനകാര്യ വകുപ്പ് കൈമാറിയ വിവരം ഫെയ്‌സ്ബുക്ക് കണ്ടന്റ് ക്രിയേറ്റര്‍ അജയ് ബാലചന്ദ്രനാണ് സമൂഹമാധ്യത്തിലൂടെ പങ്കുവച്ചത്.

Pinarayi Vijayan, CMDRF
കെകെ ശൈലജ പേരാവൂരില്‍, പികെ ശ്യാമള തളിപ്പറമ്പില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം സംഭാവന ചെയ്ത ജനപ്രതിനിധി കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് ജലീല്‍ നല്‍കിയത്. മന്ത്രി ആര്‍ ബിന്ദു രണ്ടു ലക്ഷം രൂപയും, പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരു ലക്ഷം രൂപ വീതവും സംഭാവന നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ 50,000 രൂപയാണ് സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയത്.

മന്ത്രി പി രാജീവ് 1, 22,222 രൂപ നല്‍കിയപ്പോള്‍, മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, പി പ്രസാദ്, ജി ആര്‍ അനില്‍, സജി ചെറിയാന്‍, ചിഞ്ചുറാണി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി അബ്ദുറഹിമാന്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം സംഭാവന നല്‍കിയിട്ടുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 50,000 രൂപയും നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തു നിന്ന് വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ്, പി സി വിഷ്ണുനാഥ് തുടങ്ങിയവർ ധനസഹായം നൽകിയത് പട്ടികയിലുണ്ട്. എന്നാൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഷാഫി പറമ്പിൽ, ശശി തരൂർ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, സുരേഷ് ഗോപി തുടങ്ങിയവർ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറിയതിൻ്റെ കണക്കുകൾ രേഖയിലില്ല. രാജ്യസഭയിലും ലോക്സഭയിലുമായി 29 എംപിമാരുണ്ട്. എന്നാൽ ആകെ 10 പേർ മാത്രമാണ് ധനസഹായം നൽകിയതെന്ന് പട്ടിക വ്യക്തമാക്കുന്നു.

സിപിഎമ്മിലെ എഎ റഹിം, കേരള കോൺ​ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, സിപിഐയിലെ പി സന്തോഷ് കുമാർ, പി പി സുനീർ, മുസ്ലിം ലീ​ഗിലെ പി വി അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നീ രാജ്യസഭാ എംപിമാരുടെ പേരുകളാണ് പട്ടികയിൽ ഇല്ലാത്തത്. കോൺ​ഗ്രസിന്റെ ജെബി മേത്തർ ഒരു ലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട്. ഏതൊക്കെ ജനപ്രതിനിധികൾ സിഎംഡിആർഎഫിലേക്ക് സംഭാവന കൊടുത്തു എന്ന് ജനങ്ങൾ അറിയണമല്ലോ?. ട്രാൻസാക്ഷൻ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാൻസാക്ഷനുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത് എന്നും അജയ് ബാലചന്ദ്രൻ കുറിച്ചിട്ടുണ്ട്.

Pinarayi Vijayan, CMDRF
37 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പട്ടികയായി, സിറ്റിങ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഇല്ല

സംഭാവന നൽകിയ എംപിമാരുടെയും എംഎൽഎമാരുടേയും പേരുവിവരങ്ങൾ

എം പിമാർ:

1. ഡോ. വി ശിവദാസൻ: 1,10,000

2. ജോൺ ബ്രിട്ടാസ്: 1,10,000

3. കെ രാധാകൃഷ്ണൻ: 1,00,000

4. ഹൈബി ഈഡൻ: 1,00,000

5. ബെന്നി ബഹനാൻ : 1,00,000

6. എം കെ രാഘവൻ: 1,00,000

7. ജെബി മാത്തർ ഹിഷാം : 1,00,000

8. ആന്റോ ആന്റണി പുന്നതാണിയിൽ: 1,00,000

9. എൻ കെ പ്രേമചന്ദ്രൻ: 1,00,000

10. രാജ്മോഹൻ ഉണ്ണിത്താൻ: 1,00,000

എം എൽ എമാർ:

1. പിണറായി വിജയൻ 1,00,000

2. കെ എൻ ബാലഗോപാൽ 1,00,000

3. പി രാജീവ് 1,22,222

4. ഡോ. ആർ ബിന്ദു: 2,00,000

5. പി പ്രസാദ്: 1,00,000

6. ജി ആർ അനിൽ: 1,00,000

7. സജി ചെറിയാൻ: 1,00,000

8. വി എൻ വാസവൻ: 1,00,000

9. ജെ ചിഞ്ചുറാണി: 1,00,000

10. വീണ ജോർജ്ജ്: 1,00,000

11. എം ബി രാജേഷ്: 98,185

12. രാമചന്ദ്രൻ കടന്നപ്പള്ളി: 1,00,000

13. പി എ മുഹമ്മദ് റിയാസ്: 1,00,000

14. കെ കൃഷ്ണൻകുട്ടി: 1,00,000

15. കെ രാജൻ: 98,185

16. വി ശിവൻകുട്ടി: 1,00,000

17. എ കെ ശശീന്ദ്രൻ: 98,185

18. ഒ ആർ കേളു: 1,00,000

19. വി അബ്ദുറഹിമാൻ 1,00,000

20. കെ ബി ഗണേശ് കുമാർ 1,00,000

21. റോഷി അഗസ്റ്റിൻ: 98,185

22. എം വി ഗോവിന്ദൻ മാസ്റ്റർ: 50,000

23. എൻ ജയരാജ്: 1,00,000

24. ചിറ്റയം ഗോപകുമാർ: 1,00,000

25. വി ഡി സതീശൻ: 1,00,000

26. രമേശ് ചെന്നിത്തല: 50,000

27. ടി സിദ്ദിഖ്: 50,000

28. സി ആർ മഹേശ്: 50,000

29. ജോൺ ഫെർണാണ്ടസ്: 25,000

30. ടി ജെ വിനോദ്: 50,000

31. എം എൽ എ ഓഫീസ്, നിലമ്പൂർ: 50,000

32. എ എൻ ഷംസീർ: 98,185

33. മാത്യു ടി തോമസ്: 50,000

34. വാഴൂർ സോമൻ: 1,45,500

35. സെബാസ്റ്റ്യൻ കുളത്തുങ്കൽ 50,000

36. അൻവർ സാദത്ത്: 50,000

37. ഇ ചന്ദ്രശേഖർ: 50,000

38. സി കെ ആശ: 50,000

39. വി ശശി: 50,000

40. ഇ കെ വിജയൻ: 50,000

41. പി ബാലചന്ദ്രൻ: 50,000

42. വി ആർ സുനിൽ കുമാർ 50,000

43. ജി എസ് ജയലാൽ 50,000

44. എം വിജിൻ: 50,000

45. എച്ച് സലാം 50,000

46. ജെനിഷ് കുമാർ കെ യു 50,000

47. അൻസലൻ കെ 50,000

48. സി കെ ഹരീന്ദ്രൻ: 50,000

49. രാജഗോപാലൻ: 50,000

50. ബാബു കെ (നെന്മാറ) 50,000

51. പി എസ് സുനിൽ (പുനലൂർ) 50,000

52. എൻ കെ അക്ബർ (ഗുരുവായൂർ) 50,000

53. ആന്റണി ജോൺ (കോതമംഗലം) 50,000

54. ചിത്തരഞ്ജൻ (ആലപ്പുഴ) 50,000

55. വി ജോയ് (വർക്കല) 50,000

56. കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000

57. പി മമ്മിക്കുട്ടി (ഷോർണൂർ) 50,000

58. എ സി മൊയ്ദീൻ (കുന്നംകുളം) 50,000

59. ഡി കെ മുരളി (വാമനപുരം) 50,000

60. മുരളി പെരുനെല്ലി (മണലൂർ) 50,000

61. എം നൗഷാദ് (ഇരവിപുരം) 50,000

62. എ പ്രഭാകരൻ (മലമ്പുഴ) 50,000

63. കെ ഡി പ്രസേനൻ (ആലത്തൂർ) 50,000

64. കെ പ്രേം‌കുമാർ (ഒറ്റപ്പാലം) 50,000

65. കെ കെ രാമചന്ദ്രൻ 50,000

66. ടി പി രാമചന്ദ്രൻ (പേരാമ്പ്ര) 50,000

67. കെ ശാന്തകുമാരി (കൊങ്ങാട്) 50,000

68. ഐ ബി സതീശ് (കാട്ടാക്കട) 50,000

69. പി വീ ശ്രീനിജിൻ (കുന്നത്തുനാട്) 50,000

70. ജി സ്റ്റീഫൻ (അരുവിക്കര) 50,000

71. ഡോ. സുജിത്ത് വിജയൻപിള്ള 50,000

72. കെ വി സുമീഷ് (അഴീക്കോട്) 50,000

73. തോട്ടത്തിൽ രവീന്ദ്രൻ 50,000

74. കെ എൻ ഉണ്ണികൃഷ്ണൻ (വൈപ്പിൻ) 50,000

75. ദലീമ (അരൂർ) 50,000

76. കെ കെ ശൈലജ ടീച്ചർ (മട്ടന്നൂർ) 50,000

77. സേവിയർ ചിറ്റിലപ്പള്ളി 50,000

78. സി എച്ച് കുഞ്ഞമ്പു: 50,000

79. സജീവ് ജോസഫ്: 50,000

80. മധുസൂദനൻ: 50,000

81. നന്ദകുമാർ പി: 50,000

82. പി വി അൻവർ: 50,000

83. കെ ജെ മാക്സി: 50,000

84. പി പി സുമോദ് 50,000

85. എം മുകേഷ്: 50,000

86. എം എസ് അരുൺകുമാർ 50,000

87. അംബിക ഒ എസ് 50,000

88. പി കെ കുഞ്ഞാലിക്കുട്ടി: 50,000

89. ഡോ. എം കെ മുനീർ: 50,000

90. എൻ എ നെല്ലിക്കുന്ന്: 50,000

91. പി ഉബൈദുള്ള: 50,000

92. പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ: 50,000

93. അബ്ദുൾ ഹമീദ്: 50,000

94. അഡ്വ. യു എ ലത്തീഫ്: 50,000

95. നജീബ് കാന്തപുരം: 50,000

96. കുരുക്കോലി മൊയ്ദീൻ: 50,000

97. എ കെ എം അഷറഫ്: 50,000

98. പി കെ ബഷീർ: 50,000

99. എൻ ഷംസുദ്ദീൻ: 50,000

100. കെ പി എ മജീദ്: 50,000

101. മഞ്ഞളാം‌കുഴി അലി: 50,000

102. ടി വി ഇബ്രാഹീം 50,000

103. ഇ ടി ടൈസൺ: 50,000

104. കടകമ്പള്ളി സുരേന്ദ്രൻ: 50,000

105. കാനത്തിൽ ജമീല: 50,000

106. എ രാജ: 50,000

107. പ്രമോദ് നാരായണൻ: 50,000

108. ഉമ തോമസ്: 50,000

109. തിരുവഞ്ചൂർ രാധാകൃഷ്ണൻ: 50,000

110. എ പി അനിൽകുമാർ: 50,000

111. കെ എം സച്ചിൻ ദേവ്: 50,000

112. പ്രതിഭ ഹരി: 50,000

113. കെ ടി ജലീൽ: 3,00,000

114. പി ടി എ റഹീം: 50,000

115. ലിന്റോ ജോസഫ്: 50,000

116. എം എം മണി: 50,000

117. വി കെ പ്രശാന്ത്: 50,000

118. മുഹമ്മദ് മുഹ്സിൻ: 50,000

119. അഡ്വ ജോബ് മൈക്കേൽ: 50,000

120. പി സി വിഷ്ണുനാഥ്: 50,000

121. ടി ജെ സനീഷ് കുമാർ ജോസഫ്: 50,000

Summary

Figures on the financial assistance given by MLAs and MPs to the Chief Minister's Distress Relief Fund (CMDRF) in connection with the Wayanad disaster have been out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com