സ്റ്റോപ്പ് ഇല്ല, ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു; യുവാവിന് ദാരുണാന്ത്യം

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം.
Young man dies
അല്‍ത്താഫ്
Edited By:
Updated on: 
1 min read

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. പോഞ്ഞാശ്ശേരി സ്വദേശി അല്‍ത്താഫ് (35) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന മെയിലില്‍ നിന്നും ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ അല്‍ത്താഫ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെടുകയായിരുന്നു. ട്രെയിനിന് ആലുവയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല.

ട്രെയിന്‍ വേഗത കുറച്ചപ്പോഴാണ് യുവാവ് ചാടിയിറങ്ങാന്‍ ശ്രമിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന അല്‍ത്താഫ് നാട്ടില്‍ തിരിച്ചെത്തി യൂബര്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Young man dies
നിരവധി വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈ; ദുരൂഹത, നാട്ടുകാര്‍ ആശങ്കയില്‍
Young man dies
വഖഫ് ബോർഡിൽ സമവായം: കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ
Summary

while attempting to jump off a train in Aluva, Young man dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com