വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കേ, മെയ് ഒന്നിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ മംഗലാപുരം യാത്ര വിവാദത്തില്‍
VD Satheesan
വി ഡി സതീശന്റെ മംഗലാപുരം യാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യം
Updated on
1 min read

കൊച്ചി: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കേ, മെയ് ഒന്നിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ മംഗലാപുരം യാത്ര വിവാദത്തില്‍. ചാര്‍ട്ടേഡ് വിമാനത്തിലാണ് വി ഡി സതീശന്‍ മംഗലാപുരത്തേയ്ക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

രാവിലെ 8.40നാണ് വി ഡി സതീശന്‍ മംഗലാപുരത്ത് എത്തിയത്. ഇവിടെ വച്ച് എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിന്റെ നേതാക്കളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി പിന്തുണയില്‍ എംഎല്‍സിയായ ഫറൂഖിനെയും കോണ്‍ഗ്രസ് വിട്ട് ജെഡിഎസില്‍ എത്തിയ മൊഹിയുദ്ദീനെയുമാണ് സതീശന്‍ കണ്ടത്. വി ഡി സതീശന് ഇവര്‍ വിരുന്ന് നല്‍കിയതായും സൂചനയുണ്ട്. വി ഡി സതീശനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന സഹയാത്രികന്‍ കെ റെജികുമാര്‍ ആണ്. സ്വര്‍ണപ്പാളി കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത വ്യക്തിയാണോ ഈ റെജികുമാര്‍ എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

VD Satheesan
മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

വൈകീട്ട് അഞ്ചേകാലോടെ അതേ ഫ്‌ലൈറ്റില്‍ തന്നെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് വി ഡി സതീശന്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂകാംബിക ദര്‍ശനം നടത്തുന്നതിന് വേണ്ടിയാണ് മംഗലാപുരത്തേയ്ക്ക് വി ഡി സതീശന്‍ പോയത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. saffron strokes പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള vt- pmo രജിസ്‌ട്രേഷനിലുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് വി ഡി സതീശന്‍ യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

VD Satheesan
വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം
Summary

Why did VD Satheesan meet NDA leaders? Why did he go on a chartered flight?; Mangalore trip in controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sejal Pawar, Pranit More
viral image
VD Satheesan arrives at KC Venugopal's house
Is the Chief Minister allowed to travel in the front seat? What does the law say?
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com