പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

പിഎം ശ്രീയെ അംഗീകരിക്കുന്നത് ഏത് ഡീലിന്റെ ഭാഗമാണെന്നും പിണറായി ചോദിച്ചു.
pinarayi vijayan
പിണറായി വിജയന്‍
Updated on
2 min read

തിരുവനന്തപുരം: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പിഎം ശ്രീയുടെ ലക്ഷ്യം കാവിവത്കരമാണെന്നതുകൊണ്ടാണ് എല്‍ഡിഎഫ് അതിനെ എതിര്‍ത്തത്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ യാതൊരു തടസവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പിഎം ശ്രീ നടപ്പാക്കണമെന്ന് എന്താണിത്ര വാശി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നിലപാട് മാറ്റത്തിന്റെ കാരണം വിശദീകരിക്കണമെന്നും പിണറായി പറഞ്ഞു. പിഎം ശ്രീയില്‍ എല്‍ഡിഎഫിനെ എതിര്‍ത്ത യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഈ പദ്ധതി നടപ്പാക്കാനില്ലെന്ന ധീരമായ നിലാപാടായിരുന്നു എടുക്കേണ്ടത്. അല്ലാതെ എല്‍ഡിഎഫ് എംഒയു ഒപ്പിട്ടുവെന്നതിന്റൈ മറവില്‍ പദ്ധതി നടത്തുകയല്ല വേണ്ടത്. സംഘ്പരിവാര്‍ പാദസേവയിലേക്ക് മുസ്ലീം ലീഗ് അധപതിക്കുകയാണെന്ന് അത് ലീഗ് തന്നെ ആലോചിക്കണമെന്നും പിണറായി പറഞ്ഞു.

രാജ്യത്താകെ ബിജെപി പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം നടത്തുകയാണ്. അത്തരമൊരു പദ്ധതി അംഗീകരിക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കും കഴിയില്ല. പിഎം ശ്രീ പദ്ധതിയെ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ മുഴുവന്‍ അംഗീകരിച്ചിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാവിവത്കരണ നടപടിയോട് യോജിച്ചിരുന്നില്ല. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കേണ്ട ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കാലാകാലമായി ലഭിച്ചിരിക്കുന്ന ഫണ്ട് തടയുന്ന നില വന്നപ്പോള്‍ ആ രംഗത്ത് അത് റിലീസ് ചെയ്ത് കിട്ടാന്‍ വേണ്ടിയാണ് എംഒയു ഒപ്പിടുന്ന നില എല്‍ഡിഎഫ് സ്വീകരിച്ചത്.

എല്‍ഡിഎഫ് ഭരണകാലത്ത് പിഎം ശ്രീയ്‌ക്കെതിരെ അതിശക്തമായ നിലപാട് ആണ് യുഡിഎഫ് സ്വീകരിച്ചത്. അന്നത് ബിജെപി - എല്‍ഡിഎഫ് ഡീല്‍ എന്നുവരുത്താനാണ് അവര്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായി വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടു. ജനവിധിയിലൂടെ ഭരണം യുഡിഎഫിന്റെ കൈയിലേക്ക് വരുന്നതുവരെ ഇതേ നിലപാടാണ് സ്വീകരിച്ചത്. അധികാരത്തിലെത്തിയതോടെ പഴയ നിലപാടില്‍ നിന്ന് തകിടം മറിഞ്ഞു. പിന്നീട് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമെല്ലാം പിഎം ശ്രീ നടപ്പാക്കുന്നതിന്റെ വാദങ്ങള്‍ അവതരിപ്പിക്കുയാണ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗവും പിഎം ശ്രീയുമായി മുന്നോട്ടുപോകുമെന്നാണ് യോഗതീരുമാന ശേഷം അറിയിച്ചത്.

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പുറകെ ലീഗും മറുകണ്ടം ചാടുകയാണ് ചെയ്തത്. പിഎം ശ്രീയെ അംഗീകരിക്കുന്നത് ഏത് ഡീലിന്റെ ഭാഗമാണെന്നും പിണറായി ചോദിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയുടെ ഭാഗമായി ഫണ്ട് കൈപ്പറ്റി, എംഒയു ഒപ്പിട്ടാല്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ പറ്റില്ല ഇതായിരുന്നു അവര്‍ നിയമസഭയിലും പുറത്തും പറഞ്ഞത്. എംഒയു ഒപ്പിട്ടു എന്നത് ശരിയാണ്. എന്നാല്‍ നയപരമായ നിലപാട് എടുത്ത് അത് മരവിപ്പിച്ചു. അക്കാര്യം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചു. അന്നത്തെ മന്ത്രി നേരിട്ട് ബന്ധപ്പെട്ടവരെ കണ്ട് അറിയിക്കുകയും ചെയ്തു. പിഎം ശ്രീയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഒന്നുപോലും സ്വീകരിച്ചിരുന്നില്ല. എല്‍ഡിഎഫിന് ഇക്കാര്യത്തില്‍ സുവ്യക്തമായി നിലപാടാണ് ഉണ്ടായിരുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രി ഫണ്ട് വാങ്ങിയിട്ടില്ല. പദ്ധതിയുടെ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ സ്‌കൂളുകളുടെ പട്ടിക നല്‍കാനും തുടര്‍നടപടികള്‍ നടത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പിഎം ശ്രീയുടെ ഫണ്ട് സ്വീകരിച്ചാല്‍ കേന്ദ്രം പറയുന്ന പാഠ്യപദ്ധതി എങ്ങനെ ഒഴിവാക്കാനാകും. അത് മുഖ്യമന്ത്രിയും വിദ്യാഭ്യസമന്ത്രിയും പറയണം. ജനങ്ങളെയും യുഡിഎഫിന്റെ അണികളെയും ഒരുപോലെ പറഞ്ഞ് പറ്റിക്കുകയാണ് അവര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം അണികളെ പിന്നിൽനിന്ന് കുത്തുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി എന്ന് പറഞ്ഞാലും തെറ്റില്ല. കോൺഗ്രസിന് പിഎം ശ്രീയോട് എതിർപ്പില്ല. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴ്പ്പെട്ടു. വഖഫ് അടക്കമുള്ള വിഷയങ്ങൾ ഇതിന് ഉദാഹരണമാണ്. ഇത് ആർ.എസ്.എസ്. വിധേയത്വമാണ്. മുസ്ലിം ലീഗ് അത് ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ പൊതുസമൂഹം ശബ്ദമുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്.

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനവും ആശങ്കയുണ്ടാക്കുന്നതാണ്. എൽഡിഎഫ് സർക്കാർ മലയോര ജനതയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എൽഡിഎഫ് സർക്കാർ നൽകിയ റിപ്പോർട്ട് കേന്ദ്രം പരിഗണിച്ചില്ല. എന്നാൽ യുഡിഎഫ് സർക്കാർ കരട് വിജ്ഞാപനത്തിൽ നിശബ്ദത പാലിക്കുകയാണ്. ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്ത ഹരിത എംഎൽഎമാർ പോലും ഇപ്പോൾ പല നിലപാടുകളിലും മലക്കം മറിഞ്ഞു. സർക്കാർ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ ലക്ഷക്കണക്കിന് കുടുംബങ്ങളെ ഇത് ബാധിക്കും.

പുനർജനി നിയമാനുസൃതമായി ആരംഭിച്ച പദ്ധതിയല്ല. കോടിക്കണക്കിന് രൂപ സമാഹരിച്ചെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പണം സ്വരൂപിക്കാൻ പറവൂർ എംഎൽഎ ഇടപെട്ടതായും കണ്ടെത്തിയിട്ടുണ്ട്. മണപ്പാട് ഫൗണ്ടേഷൻ എംഎൽഎയുടെ പദ്ധതി ആക്കി എന്നാണ് വിജിലൻസ് കണ്ടെത്തിയത്. സുതാര്യത വേണ്ട എന്ന് വീഡി സതീശൻ തീരുമാനിച്ചത് എന്ത് കൊണ്ട്? പ്രളയത്തിന് വേണ്ടി എംഎൽഎ ഫണ്ട്‌ പിരിച്ചതിൽ ദുരൂഹതയുണ്ട്. സിബിഐ അന്വേഷണം വിജിലൻസ് ശുപാർശ ചെയ്തു. രാഷ്ട്രീയ വൈര്യം വേണ്ട എന്നത് കൊണ്ടാണ് അന്ന് എൽഡിഎഫ് സർക്കാർ സിബിഐക്ക് വിടാതിരുന്നത്. എന്നാൽ ഇപ്പോൾ കേസ് തേച്ചു മായ്ച്ചു കളയാൻ ശ്രമം നടക്കുന്നു. ഇത് വിശദീകരിക്കൻ ബാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ താല്പര്യം ആണ് കേസ് പിൻവലിച്ചത്. ഈ തീരുമാനം പിൻവലിക്കണം.

മഴയുടെ കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സമാശ്വാസ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi vijayan
'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ
pinarayi vijayan
തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

"Why the Stubborn Insistence on PM SHRI When Centre Has No Objection to Withdrawal?": Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pinarayi Vijayan
Ratheesh kaliyadan
V D Satheesan
pinarayi vijayan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com