

തിരുവനന്തപുരം: സിനിമാക്കാര്‍ക്കെതിരെ നടിമാര്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ പുരുഷന്മാരെ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് മുകളില്‍ എന്തിനാണ് അവരെ നിയന്ത്രിക്കാനായി വേറെ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല, ഇപ്പോള്‍ വച്ചിട്ടുള്ള സമിതിയിലെ ചില ഉദ്യോഗസ്ഥന്മാരെക്കുറിച്ച്, സ്ത്രീപീഡന കേസുകള്‍ അന്വേഷിച്ചതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ നിയമസഭയില്‍ തന്നെ വന്നിട്ടുണ്ട്. അങ്ങനെയുള്ള ആളുകളെ ഈ സമിതിയില്‍ വെച്ചത് ശരിയാണോ എന്നും വി ഡി സതീശന്‍ ചോദിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഐജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ്. ഭാരിച്ച ചുമതലയുള്ള അദ്ദേഹത്തെ എന്തിനാണ് ആ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. സ്പര്‍ജന്‍കുമാറിനെക്കുറിച്ചോ, എഡിജിപി വെങ്കിടേഷിനെപ്പറ്റിയോ വ്യക്തിപരമായി ആക്ഷേപമൊന്നുമില്ല. എന്നാൽ ഇതിനുമുമ്പ് സ്ത്രീപീഡന കേസുകള്‍ അന്വേഷിച്ച സമയത്ത് ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണ്?. എന്താണ് സര്‍ക്കാരിന്റെ കയ്യിലിരുപ്പ്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ട്, പ്രതികളാകേണ്ട, നിയമത്തിന് മുന്നില്‍ വരേണ്ടവരെ എന്തു വില കൊടുത്തു രക്ഷിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശന്‍ ആരോപിച്ചു.
ഇത്രയും വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടും സര്‍ക്കാരിന് മുകളിലുണ്ടായിട്ട്, നിയമപരമായ ബാധ്യത സര്‍ക്കാരിന് മുകളില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ എന്താണ് ചെയ്തത്. സര്‍ക്കാര്‍ ഇതില്‍ കൃത്രിമത്വം കാണിച്ചു ആദ്യം. സോളാര്‍ കേസില്‍ ഇങ്ങനെയായിരുന്നല്ലോ സര്‍ക്കാര്‍ ചെയ്തത്. സോളാര്‍ കേസില്‍ കത്തിലെ പേജുകള്‍ വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലാകട്ടെ പേജുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതില്‍ത്തന്നെ സര്‍ക്കാര്‍ കൃത്രിമത്വം കാണിച്ചുവെന്ന് സതീശന്‍ പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നല്‍കിയ മൊഴികളില്‍ ഒരു കാരണവശാലും അന്വേഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആ നിലപാട് സ്വീകാര്യമല്ല. ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതാണ്. അന്വേഷിക്കാന്‍ എന്താണ് തടസ്സമെന്നാണ് ഇതേപ്പറ്റി കോടതിയില്‍ കേസ് വന്നപ്പോള്‍ കോടതി ചോദിച്ചത്. മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ, സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്, ഇരകള്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ മാത്രമേ അന്വേഷിക്കൂ എന്നാണ്.
ഏത് ലൈംഗിക ആരോപണ കേസിലാണ് ഇരകള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കണം എന്ന വ്യവസ്ഥയുള്ളത്. അന്വേഷിക്കാതിരിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള നിരന്തരശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരകളായവര്‍ വീണ്ടും വന്ന് മൊഴികള്‍ കൊടുക്കണമെന്നും പരാതികള്‍ കൊടുക്കണമെന്നും പറയുന്നത് അവരെ അപമാനിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ആദ്യ ദിവസം മുതല്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ പരിശോധിക്കുക. ഓരോ ദിവസവും മാറിമാറി എത്ര അഭിപ്രായമാണ് ആ മന്ത്രി പറഞ്ഞിട്ടുള്ളത്. ഇരകളായ സ്ത്രീകള്‍ക്ക് നീതി കൊടുക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാര്‍ത്താക്കുറിപ്പിലും ജസ്റ്റിസ് ഹേമ കമ്മിറ്റി എന്ന വാക്കു പോലുമില്ല. പുതുതായി വന്ന അഭിമുഖങ്ങളെക്കുറിച്ചും പ്രസ്താവനകളെക്കുറിച്ചും അന്വേഷിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞ അഭിപ്രായവും തെറ്റാണ്. സിപിഎമ്മുകാരെപ്പോലെ, തെറ്റാണ് പറഞ്ഞതെങ്കില്‍പ്പോലും അതിനെ ന്യായീകരിക്കാന്‍ വേണ്ടി തങ്ങളാരും ശ്രമിക്കില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates