'സ്‌കൂട്ടര്‍ അപകടത്തിന്റെ കാരണം ഭര്‍ത്താവ്'; പരാതിയുമായി ഭാര്യ കോടതിയില്‍, കേസെടുത്ത് പൊലീസ്

അപകടത്തില്‍ ഭാര്യയുടെ മുഖത്തും പുരികത്തിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്.
 wife has filed a case against her husband following a scooter accident
wife has filed a case against her husband following a scooter accidentAi image
Updated on
1 min read

കൊച്ചി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഭാര്യ ഭര്‍ത്താവിനെതിരെ കോടതിയില്‍. സ്‌കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ച് വെങ്ങോല അറയ്ക്കപ്പടി സ്വദേശിയായ ഭാര്യ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പൊലീസ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 16ന് രാത്രി 9.30നാണ് ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അപകടമുണ്ടായത്. ചീനിക്കുഴി റബര്‍ പാര്‍ക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള വേഗത്തടയില്‍ എത്തിയപ്പോള്‍ അമിതവേഗത്തിലും അശ്രദ്ധയോടെയും ഭര്‍ത്താവ് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താന്‍ റോഡിലേക്ക് തെറിച്ചു വീണെന്നാണ് ഭാര്യയുടെ പരാതി.

അപകടത്തില്‍ ഭാര്യയുടെ മുഖത്തും പുരികത്തിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതി സ്വീകരിച്ച് അന്വേഷണത്തിനായി പൊലീസിന് കൈമാറി.

 wife has filed a case against her husband following a scooter accident
കണ്ണൂരില്‍ അഞ്ചു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞ സംഭവം; അപകട കാരണം എതിരെ വന്ന കാര്‍ ലൈറ്റ് ഡിപ് ചെയ്യാതിരുന്നത്, നിയമം പറയുന്നത്
 wife has filed a case against her husband following a scooter accident
കൂടാളി കുംഭത്തെ വാഹനാപകടം: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു
 wife has filed a case against her husband following a scooter accident
പരിചയക്കാരിയുടെ വീട്ടില്‍ ഒളിച്ചു താമസം, ഉറങ്ങിക്കാണുമെന്ന പ്രതീക്ഷയില്‍ പൊലീസ് എത്തി; കബളിപ്പിച്ച് കടക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതി പിടിയില്‍
Summary

A unique legal case in Kizhakkambalam, Kochi, where a wife has filed a case against her husband following a scooter accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com