

കണ്ണൂര്‍ : കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി ദാരുണമായി മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസില്‍ എന്‍ പ്രദീപനാണ് (52) മരിച്ചത്.
തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കതിരൂര്‍ മൂന്നാം മൈലിലാണ് അപകടം. തലശേരി മാര്‍ക്കറ്റില്‍ നിന്ന് വില്‍പനയ്ക്കുള്ള മത്സ്യവുമായി ഓട്ടോയില്‍ നരവൂരിലേക്ക് വരുമ്പോള്‍ മൂന്നാം മൈല്‍ ടൗണിന് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.
പന്നി കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപനെ തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. എല്ലാം ദിവസവും തലശേരി കടപ്പുറം മാര്‍ക്കറ്റില്‍ മത്സ്യമെടുത്താണ് പ്രദീപന്‍ നരവൂര്‍ മേഖലയില്‍ വില്‍പന നടത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates