സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ചെക്ക് കൈമാറി; ഹര്‍ത്താല്‍ പിന്‍വലിച്ച് എല്‍ഡിഎഫ്

സുരേഷിന്റെ മക്കളുടെ പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും
മരിച്ച സുരേഷ് കുമാര്‍
മരിച്ച സുരേഷ് കുമാര്‍ടിവി ദൃശ്യം
Updated on
1 min read

ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. ഡീന്‍ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും ചേര്‍ന്ന് കുടുംബത്തിന് ചെക്ക് കൈമാറി. സുരേഷിന്റെ ബന്ധുവിന് ജോലിക്ക് വനംവകുപ്പ് ശുപാര്‍ശ നല്‍കും.

സുരേഷിന്റെ മക്കളുടെ പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും. ആന തകര്‍ത്ത ഓട്ടോയ്ക്ക് പകരം പുതിയ ഓട്ടോറിക്ഷയും വനംവകുപ്പ് വാങ്ങി നല്‍കും. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവും വനംവകുപ്പ് ഏറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറിയതിന് പിന്നാലെ, കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. മൂന്നാര്‍ കെഡിഎച്ച് വില്ലേജ് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

മരിച്ച സുരേഷ് കുമാര്‍
ആർക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു?; വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷൻ

ഇന്നലെ രാത്രി പത്തു മണിയോടെ കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്ക് സമീപം വെച്ചാണ് സുരേഷ് കുമാറും സംഘവും സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച സുരേഷ് കുമാർ. ഓട്ടോയില്‍ സുരേഷിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

suresh gopi
marriage
Rajesh, V D Satheesan
order issued sanctioning central financial assistance for PulikKali troupes
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com