അട്ടപ്പാടിയില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം, കൊമ്പ് കൊണ്ട് മറിച്ചിടാന്‍ ശ്രമം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

അട്ടപ്പാടിയില്‍ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം
കാട്ടാനയുടെ ആക്രമണത്തിൽ കാർ തകർന്നനിലയിൽ
കാട്ടാനയുടെ ആക്രമണത്തിൽ കാർ തകർന്നനിലയിൽ
Updated on
1 min read

പാലക്കാട്: അട്ടപ്പാടിയില്‍ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കല്‍ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്നു.

പരുപന്തര കരുവടത്ത് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ രാംകുമാറും കുടുംബവും കാറില്‍ സഞ്ചരിക്കുമ്പോഴാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. റോഡില്‍ നിലയുറപ്പിച്ച ആന വാഹനം കണ്ട് ഓടിയടുക്കുകയായിരുന്നു. കാറിന്റെ ബോണറ്റില്‍ കുത്തിയ ശേഷം കാര്‍ മറിച്ചിടാന്‍ ശ്രമിച്ചു. ഈസമയത്ത് പരിഭ്രാന്തരായ കുടുംബം കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല.

തുടര്‍ന്ന് പിന്‍വാങ്ങിയ ആന, ഉടന്‍ തന്നെ വീണ്ടും മടങ്ങിയെത്തി വാഹനത്തെ ആക്രമിച്ചു. 40 മിനിറ്റ് നേരം കഴിഞ്ഞ് ആന പോയെന്ന് ഉറപ്പിച്ച ശേഷമാണ് കാര്‍ മുന്നോട്ടെടുത്തത്. കാറില്‍ കുട്ടികള്‍ അടക്കം ആറുപേരാണ് ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com