തൃശൂരിൽ കാട്ടാന കിണറ്റിൽ വീണു, രക്ഷാദൗത്യം തുടരുന്നു

ഇന്നലെ രാത്രിയാണ് ആന കിണറ്റിൽ വീണത്
wild elephant falls into a well
കിണറ്റില്‍ വീണ കാട്ടാനടെലിവിഷന്‍ ദൃശ്യം
Updated on: 
1 min read

തൃശൂർ: മാന്ദാമം​ഗലം വെള്ളക്കാരിത്തടത്ത് കാട്ടാന കിണറ്റിൽ വീണു. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആന കിണറ്റിൽ വീണത്. വീട്ടുകാർ ഉപയോ​ഗിക്കുന്ന കിണർ തന്നെയാണിത്. അൽപ്പം ആഴമുള്ള കിണറ്റിൽ ആന അബദ്ധത്തിൽ വീഴുകയായിരുന്നു. കാടിനോടു ചേർന്നുള്ള പ്രദേശമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജെസിബി ഉപയോ​ഗിച്ച് മണ്ണുമാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിണറിനു അരികിലെ മണ്ണിടിച്ച് കയറ്റാണ് ശ്രമം. കിണറിന്റെ ആഴമടക്കമുള്ളവ രക്ഷാ ദൗത്യം ​ദുഷ്കരമാക്കുന്നു.

wild elephant falls into a well
കൊടും ചൂടിന് മാറ്റമുണ്ടാകില്ല; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com